സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 25 ഓഗസ്റ്റ് 2021 (13:00 IST)
പാവയ്ക്കയെന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലരുടെയും മനസ്സിലേക്ക് വരുന്നത് അതിന്റെ കയ്പ്പാണ്. കയ്പ്പുള്ളതുകൊണ്ടു തന്നെ പലര്‍ക്കം ഇത് കഴിക്കാനും മടിയാണ്. ധാരാളം പോഷകഘടകങ്ങള്‍ അടങ്ങിയതാണ് പാവയ്ക്ക. ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, കാത്സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, തുടങ്ങി ധാരാളം ഘടകങ്ങള്‍ പാവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ പാവയ്ക്ക ഉള്‍പ്പെടുത്തുന്നത് ആരോഗ്യപരമായി ഒരുപാട് ഗുണം പ്രദാനം ചെയ്യുന്നു.
ഡയബറ്റിസ് ഉള്ള ആളുകള്‍ പാവയ്ക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. അതുപോലെ തന്നെ രക്തം ശുദ്ധിയാക്കാനും പാവയ്ക്കയിലെ ഘടകങ്ങള്‍ സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കാനും അമിതവണ്ണത്തില്‍ നിന്ന് മുക്തി നേടാനും പാവയ്ക്ക നല്ലതാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ടുതന്നെ രോഗപ്രതിരോധശേഷി കൂട്ടാനും പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്.