1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Archana Kavi Photos

15 ദിവസങ്ങള്‍ കൊണ്ട് ഉണ്ടായ മാറ്റം, ശരീര ഭാരം കുറച്ച് അര്‍ച്ചന കവി, ചിത്രങ്ങള്‍ പങ്കുവെച്ച് നടി

അര്‍ച്ചന കവി
ലോക്ഡൗണ്‍ സമയത്ത് മാനസികമായ ആരോഗ്യവ്യതിയാനത്തെ തുടര്‍ന്ന് നടി അര്‍ച്ചന കവിയുടെ ശരീരഭാരം വര്‍ധിച്ചിരുന്നു. എന്നാല്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ശ്രദ്ധ നല്‍കാന്‍ തന്നെ താരം തീരുമാനിച്ചു. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ തനിക്കുണ്ടായ മാറ്റം നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.
പി.ടി. രാജേഷ് എന്ന ഫിറ്റ്‌നസ് ട്രെയിനറാണ് തനിക്കുണ്ടായ പുതിയ മാറ്റത്തിന് പിന്നില്‍ എന്ന് അര്‍ച്ചന പറയുന്നു. പരിശീലനം ഇനിയും തുടരുമെന്നും ഒരുപാട് ദൂരം ഇനിയും മുന്നോട്ടു പോകാന്‍ ഉണ്ടെന്നും നടി പറയുന്നു. വിവാഹശേഷം അര്‍ച്ചന സിനിമയില്‍ സജീവമല്ല. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ച് 'പിടികിട്ടാപ്പുള്ളി'