ശരീരത്തിലെ ഏകദേശം കൊളസ്‌ട്രോളും നിര്‍മിക്കുന്നത് കരള്‍; കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കാം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 13 ഫെബ്രുവരി 2023 (18:44 IST)
ശരീരത്തിലെ ഏകദേശം കൊഴുപ്പും നിര്‍മിക്കുന്നത് കരളാണ്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൊഴുപ്പ് അത്യാവശ്യമാണ്. എന്നാല്‍ രക്തത്തില്‍ കൊഴുപ്പുയര്‍ന്നാല്‍ അത് ഹൃദ്രോഗം മുതലായ കാര്‍ഡിയോ വാസ്‌കുലര്‍ രോഗങ്ങള്‍ക്ക് കാരണമാകും. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മരുന്നിലൂടെയും ജീവിത ചര്യയിലെ മാറ്റത്തിലൂടെയും സാധിക്കും. ഇതിനായി ആദ്യം ചെയ്യേണ്ടത് ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയാണ്. റെഡ് മീറ്റ്, പാലുല്‍പ്പന്നങ്ങള്‍, സംസ്‌കരിച്ച ഭക്ഷണം എന്നിവ ഒഴിവാക്കണം.

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കണം. ചെറിയി മീനുകളിലാണ് ഇതുള്ളത്. സപ്ലിമെന്റായിട്ടും കഴിക്കാം. ദിവസവും വ്യായാമം കുറച്ചുനേരം ചെയ്യണം. പുകവലി പൂര്‍ണമായും ഒഴിവാക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :