1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid India News

രാജ്യത്ത് ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കി

Covid
രാജ്യത്ത് ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ഒഴിവാക്കി. ചൈന, സിംഗപൂര്‍, ഹോങ്കോങ്, കൊറിയ, തായ്‌ലാന്റ്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധന ഒഴിവാക്കിയത്. ഒരുമാസം മുന്‍പാണ് ഈ രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് പരിശോധന നിര്‍ബന്ധമാക്കിയത്. 
 
കോവിഡ് കേസുകള്‍ കുറഞ്ഞതോടെയാണ് നിബന്ധന ഒഴിവാക്കുന്നത്. ഈ രാജ്യങ്ങളിലൂടെ വരുന്നവര്‍ എയര്‍ സുവിധ ഫോം അപ്ലോഡ് ചെയ്യണമെന്ന നടപടിയും കേന്ദ്രം ഒഴിവാക്കിയിട്ടുണ്ട്.
അടുത്ത ലേഖനം
അഫ്ഗാനിസ്ഥാനിലേക്കു കടക്കാന്‍ ശ്രമിച്ച രണ്ടു ഭീകരരെ എന്‍ഐഎ അറസ്റ്റുചെയ്തു