അമിതമായ ഫോൺ ഉപയോഗം കുറയ്ക്കാൻ 20-20-20 റൂൾ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 ഫെബ്രുവരി 2023 (15:07 IST)
അമിതമായ സെൽഫോൺ ഉപയോഗം ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ നേരിടുന്ന പ്രശ്ന്‌മാണ്. അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം കുറയ്ക്കുക എന്നതാണ് ഇതിന് ഏക പരിഹാരം. മണിക്കൂറുകളോളം തുടർച്ചയായി ഫോൺ ഉപയോഗിച്ച് കാഴ്ച നഷ്ട സംഭവങ്ങൾ വരെ പലയിടത്തും നടന്നിട്ടുണ്ട്. സ്മാർട്ട് ഫോൺ വിഷൻ സിൻഡ്രോം എന്നറിയപ്പെടുന്ന ഈ അവസ്ഥ മറികടക്കാനും കണ്ണിൻ്റെ ആരോഗ്യം സംരക്ഷിക്കാനും ചില കാര്യങ്ങൾ നമ്മൾക്ക് സ്വയം ചെയ്യാനാകും.

ഡിജിറ്റൽ സ്ക്രീനിലേക്ക് തുടർച്ചയായി കൂടുതൽ സമയം നോക്കുന്നവരെയാണ് സ്മാർട്ട്ഫോൺ വിഷൻ ഡിസോർഡർ ബാധിക്കുക. ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ ഓരോ 20 മിനിറ്റിന് ശേഷവും 20 സെക്കൻഡ് ഇടവേള എടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായൊ ഓരോരുത്തർക്കും 20-20-20 റൂൾ ഫോളോ ചെയ്യാവുന്നതാണ്.

20 അടി അകലെയുള്ള ഏതെങ്കിലും വസ്തുവിന്മേൽ നോക്കാൻ ഓരോ 20 മിനിട്ടിലും 20 സെക്കൻഡ് ഇടവേല എടുക്കണം എന്നതാണ് 20-20-20 റൂൾ. ഈ റൂൾ ഫോണിൻ്റെ ഡിസ്പ്ലേയുടെ കാര്യത്തിലും ഉപയോഗപ്പെടുത്താമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാത്രിയിൽ ഫോണിൽ നിന്നും വരുന്ന നീല വെളിച്ചം ഉറക്കം കെടുത്തും എന്നതിനാൽ രാത്രി സമയത്ത് ബെഡ് ടൈം മോഡ് ഉപയോഗപ്പെടുത്തുന്നതും കണ്ണിൻ്റെ ആരോഗ്യത്തിന് നല്ലതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :