സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2025 (14:16 IST)
മറവിരോഗത്തിന് അമ്പതോളം കാരണങ്ങളുണ്ട്. തൈറോയ്ഡ് പ്രശ്‌നങ്ങളോ കരള്‍, വൃക്ക രോഗങ്ങളോ മറവിയുണ്ടാക്കാം. തുടക്കത്തിലേ ഉള്ള
രോഗനിര്‍ണ്ണയം പ്രധാനമാണ്. രോഗബാധിതരോട്
സ്‌നേഹത്തോടെയുള്ള പരിചരണവും കരുതലോടെയുള്ള കൂട്ടിരിപ്പും ആവശ്യമാണ്. താഴെ പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.
-മുമ്പുണ്ടായിരുന്ന ബഹുമാനം തുടര്‍ന്നും നല്കുക.
-ക്ഷമയോടെയും പക്വതയോടെയും പ്രതികരിക്കണം
-രോഗിയുടെ ദിനചര്യകള്‍ ക്രമം തെറ്റാതെ നോക്കണം
-അവരുടെ മനസ്സില്‍ ആശങ്കകള്‍ ഉരുണ്ടുകൂടാതെ ശ്രദ്ധിക്കണം.
-പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും ശ്രമിക്കണം.
-ഒരേകാര്യം തന്നെ എത്രവട്ടം വേണമെങ്കിലും ആവര്‍ത്തിച്ചു പറഞ്ഞ് ബോധിപ്പിക്കാനുള്ള ക്ഷമ വേണം
-വീടിനുള്ളില്‍ത്തന്നെ ഓരോ സ്ഥലവും വസ്തുവും ചിഹ്നങ്ങളോ ചിത്രങ്ങളോ ഉപയോഗിച്ച് സൂചിപ്പിച്ചുകൊണ്ട് അവരെ സഹായിക്കണം
-അമിതദേഷ്യം, വിഷാദം, ചിരി, കരച്ചില്‍, നിസ്സംഗത, അക്രമാസക്തി എന്നിവയെ സമചിത്തതയോടെ കൈകാര്യം ചെയ്ത് സ്‌നേഹപൂര്‍വം സാധാരണ നിലയിലേക്ക് അവരെ മടക്കിക്കൊണ്ടുവരണം
-ചെറിയ വ്യായാമങ്ങളിലും ജോലികളിലും അവരെ പങ്കെടുപ്പിക്കണം. ആരോഗ്യനിലയ്ക്കനുസരിച്ച് യോഗ പരിശീലിപ്പിക്കാം
-ഇഷ്ടപ്പെട്ട പഴയ പാട്ടുകള്‍, കഥകള്‍ എന്നിവ ആവര്‍ത്തിച്ച് കേള്‍പ്പിക്കാം
ഓര്‍ക്കുക, മറവി രോഗം ഒരു
രോഗമാണ്. പ്രായമാകുന്നതിന്റെ
സ്വാഭാവിക ഘട്ടമല്ല .രോഗലക്ഷണങ്ങള്‍
നേരത്തെ കണ്ടെത്തി ചികിത്സ തേടുക.രോഗ വിവരങ്ങള്‍ സമൂഹത്തില്‍ നിന്നും മറച്ചു വയ്ക്കാതെ
സര്‍ക്കാരിന്റെയും ,സാമൂഹ്യ സംഘടനകളുടെയും സഹായത്തോടെ രോഗിയ്ക്ക്
മികച്ച പരിചരണം നല്‍കാന്‍ ഒത്തു ചേര്‍ന്നു പ്രവര്‍ത്തിയ്ക്കുക.