സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2025 (14:11 IST)
എല്ലാ വര്‍ഷവും
സെപ്തംബര്‍ 21 ലോക
അല്‍ഷിമേഴ്സ്
ദിനമായും
സെപ്തംബര്‍ മാസം അല്‍ഷിമേഴ്സ് ബോധവല്‍ക്കരണ മാസമായും
ആചരിക്കുന്നു. ഈ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റി ആളുകളെ ബോധവത്ക്കരിക്കുകയാണ്
ലക്ഷ്യം. 'മേധാക്ഷയത്തെക്കുറിച്ച് ചോദിയ്ക്കുക' എന്നതാണ് ഈ
വര്‍ഷത്തെ അല്‍ഷിമേഴ്‌സ് ദിന സന്ദേശം.
ലോകമെമ്പാടും മറവിരോഗം ബാധിച്ച 55 ദശലക്ഷത്തോളം പേര്‍
ഉണ്ട് .കേരളത്തില്‍ 2. 5 ലക്ഷത്തോളം പേര്‍ക്ക് അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ രോഗങ്ങള്‍ ഉണ്ട്.60 മുതല്‍ 80 വരെ പ്രായമുള്ള 100 പേരില്‍ 5 പേര്‍ക്ക് ഈ രോഗം വരാന്‍
സാദ്ധ്യതയുണ്ട്.80 കഴിഞ്ഞവരില്‍ 20% വും
85 വയസ്സിനു മുകളില്‍ 50% വും
ആണ് രോഗ
സാദ്ധ്യത.
തുടക്കത്തില്‍ ചെറിയ ഓര്‍മ്മപ്പിശകുകളും , പിന്നീട് സ്വഭാവത്തിലും സാമൂഹിക ഇടപെടലിലും പ്രകടമായ മാറ്റങ്ങളും
ഉണ്ടാകുന്നു.തലച്ചോറിലെ ഹിപ്പോകാംപസ് ഭാഗത്ത് ഓര്‍മ്മ , ഗ്രാഹ്യശേഷി എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ന്യൂറോണുകള്‍ക്ക് നാശം സംഭവിക്കുന്നതാണ് അല്‍ഷിമേഴ്‌സിന്റെ പ്രധാന കാരണം. 10% പേരിലും രോഗകാരണം ജനിതകമാണ്. ബാക്കി 90% രോഗികളിലും
ന്യൂറോണുകളെ നശിപ്പിക്കുന്ന പ്രോട്ടീനുകള്‍ എങ്ങനെ ആവിര്‍ഭവിക്കുന്നുവെന്ന് കണ്ടെത്താനായിട്ടില്ല.