വെള്ളമിറങ്ങി വീട്ടിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്, വീടിനുള്ളിൽ പാമ്പ് താമസം തുടങ്ങിയിട്ടുണ്ടാകും !

Last Modified ചൊവ്വ, 13 ഓഗസ്റ്റ് 2019 (18:34 IST)
കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കം ചിലയിടങ്ങളിൽ വൻ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. നിർത്താതെ പെയ്ത മഴയ്ക്ക് കുറച്ച് ശമനം ഉണ്ടായിരിക്കുകയാണ്. വെള്ളക്കെട്ടിറങ്ങി തുടങ്ങിയതോടെ ആളുകൾ വീടുകളിലേക്ക്​ തിരിച്ചു പോകാനുള്ള ഒരുക്കത്തിലാണല്ലോ. എന്നാൽ പ്രളയത്തിൽ മലീമസമായ വീടും പരിസരവും കിണറുമെല്ലാം എങ്ങനെ ശുചീകരിക്കും എന്നതിനെ കുറിച്ച്​ ആളുകൾക്ക് ആശങ്ക കാണും.

ഈ സമയത്ത് ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒന്നാണ് പാമ്പ് കടി. കെട്ടിക്കിടക്കുന്ന വെള്ളത്തിലും വീടിനുള്ളിലും ചിലപ്പോൾ പാമ്പ് താമസമുറപ്പിച്ചിരിക്കാം. അങ്ങനെയെങ്കിൽ പാമ്പ് കടിയിൽ നിന്നും രക്ഷപെടാൻ, ഇനി അഥവാ പാമ്പ് കടിച്ചാൽ അതിൽ നിന്നും രക്ഷപെടാൻ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.

* കടി ഏറ്റ ആളെ സമാധാനിപ്പിക്കുക. പേടിക്കുന്നത് വിഷം വേഗം രക്തത്തില്‍ കലരാന്‍ വഴി വക്കും.
* കടിയേറ്റ വ്യക്തിയെ കിടത്തുക. കടിയേറ്റ കൈ / കാല്‍ ഇളകാതിരിക്കാന്‍ sling / splint ഉപയോഗിക്കുക. Sling (തുണി / ബാണ്ടേജ് ഉപയോഗിച്ച് കൈ കഴുത്തില്‍ നിന്നും തൂക്കി ഇടുക.) Splint (സ്കെയില്‍ / പലക പോലുള്ള ഉറപ്പുള്ള സാധനം കാല്‍ / കയ്യോടു ചേര്‍ത്ത് വച്ച് വീതി ഉള്ള തുണി കൊണ്ട് ചുറ്റി ഇളകുന്നത് ഒഴിവാക്കുക)
* മുറിവായയില്‍ അമര്‍ത്തുകയോ / തടവുകയോ / മുറിവ് വലുതാക്കുകയോ ചെയ്യരുത്.
* രോഗിയെ നടത്തിക്കാതെ ഉറപ്പുള്ള ഒരു പ്രതലത്തില്‍ (പലക, സ്ട്രെച്ചര്‍, മുതലായവ) കിടത്തി ഉടനെ ആശുപത്രിയില്‍ എത്തിക്കുക.
* വിഷവൈദ്യം, പച്ച മരുന്ന് തുടങ്ങിയവ ചെയ്തു സമയം കളയുന്നത് രോഗിയുടെ ജീവന് ആപത്തു ആണ്. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുക. കടിച്ച പാമ്പ് വിഷം ഉള്ളത് ആണോ എന്ന് അറിയാന്‍ ആശുപത്രിയില്‍ പരിശോധനകള്‍ ലഭ്യം ആണ്
* കടിച്ച പാമ്പിനെ തിരഞ്ഞു സമയം കളയേണ്ടതില്ല. പാമ്പിനെ കിട്ടുന്നത് ചികിത്സയില്‍ കാര്യം ആയ മാറ്റങ്ങള്‍ ഉണ്ടാക്കില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :