ഉരുളക്കിഴങ്ങ് ജ്യൂസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ ?; സംഗതി സൂപ്പറാണ്

 health , life style , food , ആരോഗ്യം , ഉരുളക്കിഴങ്ങ് , ജ്യൂസ് , ഭക്ഷണം
Last Modified ശനി, 10 ഓഗസ്റ്റ് 2019 (20:29 IST)
ജ്യൂസിനോട് നോ പറയുന്നവര്‍ ആരും തന്നെയുണ്ടാകില്ല. ഏതെങ്കിലും പഴങ്ങളുടെ ജ്യൂസ് ഇഷ്‌ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാല്‍, ഉരുണക്കിഴങ്ങ് ജ്യൂസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ ചുരുക്കമാണ്.

ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണെങ്കില്‍ ലഭ്യമാക്കാനുള്ള ബുദ്ധിമുട്ടാണ് ഉരുളക്കിഴങ്ങ് ജ്യൂസിന് വെല്ലുവിളിയാകുന്നത്. ഒരു ഉരുളക്കിഴങ്ങിൽ നിന്നു വളരെ കുറഞ്ഞ അളവില്‍ മാത്രമേ ജ്യൂസ് ലഭിക്കുകയുള്ളൂ.

വിറ്റാമിന്‍ സിയുടെ കലവറയായ ഉരുളക്കിഴങ്ങ് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ഒന്നാണ്. അതിനൊപ്പം ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും അണുബാധ ഉണ്ടാകാതെ സംരക്ഷിക്കാനും ഉരുളക്കിഴങ്ങിനു സാധിക്കും.

ദഹനപ്രക്രീയ വേഗത്തിലാകാനും കൊളാസ്‌ട്രോള്‍ കുറയ്‌ക്കാനും ഉരുളക്കിഴങ്ങ് ജ്യൂസ് സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധം തടയാനും കഴിയും. വിറ്റാമിന്‍ സിയുടെ സാന്നിധ്യമുള്ളതിനാല്‍ മുഖത്തെയും ശരീരത്തെയും പാടുകള്‍ അകറ്റാനും ചുളിവുകള്‍ ഇല്ലാതാക്കാനും ഉരുളക്കിഴങ്ങ് സഹായിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :