ദിവസവും ഇയർഫോണിൽ പാട്ടു കേൾക്കാറുണ്ടോ ? ഈ അപകടത്തെ അറിയൂ !

Last Modified ഞായര്‍, 11 ഓഗസ്റ്റ് 2019 (15:10 IST)
ഉപയോഗിച്ച് പാട്ടുകേൾക്കാത്തവർ ഇന്നത്തെ കാലത്ത് ആരുമുണ്ടാകില്ല. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഇപ്പോൾ ഇയർ ഫോൺ ഉപയോഗിച്ച് തന്നെയാണ് പാട്ടു കേൾക്കുന്നത്. എന്നാൽ സ്ഥിരമായുള്ള ഇയർഫോൺ ഉപയോഗം ഗുരുതരമായ പ്രശ്നങ്ങൾ ചെവിയിലും ശരീരത്തിലും ഉണ്ടാക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

പത്തു മിനിറ്റിൽ കൂടുതൽ നേരം തുടർച്ചയായി ഇയർ ഫോൺ ഉപയോഗിക്കാൻ പാടില്ലാ എന്ന് പഠനം പറയുന്നു. പത്ത് മിനിറ്റ് നേരം ഇയർ ഫോൺ ഉപയോഗിച്ചാൻ പിന്നീട് 5 മിനിറ്റോളം ചെവിക്ക് മിശ്രമം നൽകണം എന്നും പഠനം പറയുന്നു. ഇയർ ഫോണിന്റെ തുടർച്ചയായ ഉപയോഗം ക്രമേണ കേൾവി ശക്തിയെ കുറക്കുന്നതായാണ് കണ്ടെത്തൽ.

ഉയർന്ന ശബ്ദത്തിലാണ് പാട്ടു ലേൾക്കുന്നതെങ്കിൽ ഗുരുതര പ്രശ്നങ്ങളിലേക്ക് ഇത് നീങ്ങും എന്നും പഠനം ചൂണ്ടിക്കാട്ടുന്നു അമിത ശബ്ദം ശരീരത്തിൽ അസിഡിറ്റി വർധിപ്പിക്കുന്നതായും പ്രമേഹ രോഗികളിൽ കൂടിയ ശബ്ദം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് പഠനത്തിലെ ഗുരുതര കണ്ടെത്തൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :