ഇടയ്ക്കിടെ മുഖം കഴുകുന്നത് ഗുണത്തേക്കാളേറെ ദോഷം!

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 ജൂണ്‍ 2022 (13:04 IST)
നമ്മള്‍ ജീവിക്കുന്ന സാഹചര്യത്തിനും മുഖം കഴുകുന്നതിനും തമ്മില്‍ ബന്ധമുണ്ട്. പൊടിപടലങ്ങള്‍ നിറഞ്ഞതും നിരന്തരം വിയര്‍ക്കുന്നതുമായ ഇടമാണ് നമ്മുടെ പ്രവര്‍ത്തന കേന്ദ്രമെങ്കില്‍ ഇടക്കിടെ മുഖം കഴുകന്നത് നല്ലതാണ്. പൊടിപടലങ്ങളും ചര്‍മ്മത്തിലെ അഴുക്കും നീക്കം ചെയ്യാന്‍ ഇത് നമ്മെ സഹായിക്കും.

എന്നാല്‍ സ്വാഭാവികമായ സാഹചര്യത്തിലാണ് നമ്മള്‍ ഉള്ളത് എങ്കില്‍ നിരന്തരം മുഖം കഴുകുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. ചര്‍മ്മത്തിലെ സ്വാവികമായ എണ്ണമയം ഇതുവഴി ഇല്ലാതാകും. ഇതോടെ ചര്‍മ്മത്തിന്റെ പി എച്ച് വാല്യുവില്‍ വലിയ വ്യതിയാനങ്ങള്‍ ഉണ്ടാകും. ചര്‍മ്മം ഡ്രൈ ആകുന്നതിനും, മുഖത്തിന്റെ സ്വാഭാവിക നഷ്ടമാകുന്നതിനും ഇത് കാരണമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :