കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈ ഭക്ഷണങ്ങള്‍ നല്‍കാം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 6 മാര്‍ച്ച് 2024 (17:07 IST)
വളര്‍ന്നുവരുന്നകുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഭക്ഷണം പ്രധാന പങ്കുവഹിക്കുന്നു. കുട്ടികള്‍ക്ക് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ചില ഭക്ഷണങ്ങള്‍ നല്‍കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ബെറികള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതില്‍ നിറയെ ആന്തോസിയാനിന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ രക്തയോട്ടം വര്‍ധിപ്പിക്കുന്നു. ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കുന്നു. ദിവസവും ബെറികഴിക്കുന്നത് കുട്ടികളില്‍ ബൗദ്ധിക നിലവാരം ഉയര്‍ത്തുമെന്ന് പഠനങ്ങള്‍ പറയുന്നു.

മറ്റൊന്ന് മുട്ടയാണ്. ഇതില്‍ കോളിന്‍, വിറ്റാമിന്‍ ബി12, പ്രോട്ടീന്‍, സെലിനിയം തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ കോളിന്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തും. മറ്റൊന്ന് കടല്‍ വിഭവങ്ങളാണ്. ഇവയില്‍ ഒമേഗ3 ഫാറ്റി ആസിഡ് നിറയെ ഉണ്ട്. ഇതും തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് നല്ലതാണ്. കൂടാതെ ഇലക്കറികള്‍, കൊക്കോ, ഓറഞ്ച്, യോഗര്‍ട്ട് എന്നിവയും ഇത്തരത്തിലുള്ള ഭക്ഷണങ്ങളാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :