പേശിവേദനയും ക്ഷീണവും രക്താതി സമ്മര്‍ദ്ദവുമാണോ, മഗ്നീഷ്യത്തിന്റെ കുറവായിരിക്കാം കാരണം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 1 ഡിസം‌ബര്‍ 2023 (10:58 IST)
ശരീരത്തിന് അത്യാവശ്യം വേണ്ടുന്ന മിനറലാണ് മഗ്നീഷ്യം. ഇതിന്റെ കുറവുണ്ടായാല്‍ പേശിവേദന, തലവേദന, ക്ഷീണം, രക്താതിസമ്മര്‍ദ്ദം എന്നിവയുണ്ടാകാം. എല്ലുകളുടെ ആരോഗ്യവും രക്തത്തിലെ ഷുഗറിന്റെ അളവും ഇത് നിയന്ത്രിക്കുന്നു. ശരീരകോശങ്ങളില്‍ ഊര്‍ജ്ജ നിര്‍മാണത്തിന് പ്രധാന പങ്കുവഹിക്കുന്ന മിനറലാണ് മഗ്നീഷ്യം. അതുകൊണ്ടാണ് ഇതിന്റെ കുറവുണ്ടായാല്‍ ക്ഷീണം ഉണ്ടാകുന്നത്.

ന്യൂറോട്രാന്‍സ്മിറ്ററുകളുടെ നിയന്ത്രണവും തലയിലെ രക്തയോട്ടവും മഗ്നീഷ്യം ക്രമീകരിക്കുന്നതിനാല്‍ ഇതിന്റെ കുറവുണ്ടായാല്‍ തലവേദനയ്ക്കും കാരണമാകും. കൂടാതെ ക്രമരഹിതമായ ഹൃദയമിടിപ്പിനും കാര്‍ഡിയോവസ്‌കുലര്‍ രോഗങ്ങള്‍ക്കും കാരണമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :