അമേരിക്കയില്‍ കൊവിഡിന്റെ പിറോള വകഭേദം പടരുന്നു. രണ്ടാഴ്ചക്കിടയില്‍ മൂന്നിരട്ടി വര്‍ധന

അഭിറാം മനോഹർ| Last Modified വ്യാഴം, 30 നവം‌ബര്‍ 2023 (14:55 IST)
അമേരിക്കയില്‍ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ ബിഎ.2.86(പിറോള) കേസുകള്‍ വ്യാപകമാകുന്നു. രണ്ടാഴ്ചക്കിടയില്‍ മൂന്നിരട്ടിയോളം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയിലെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലാണ് പ്രധാനമായും വൈറസ് പടരുന്നത്.

എച്ച് വി 1ന് ശേഷം പടരുന്ന വകഭേദമാണ് പിറോള. കേസുകള്‍ കൂടുതലാണെങ്കിലും ആശുപത്രിവാസം വര്‍ധിക്കുന്നില്ലെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ അറിയിക്കുന്നു.വകഭേദം കൂടുതല്‍ ഗുരുതര ആരോഗ്യസാഹചര്യങ്ങള്‍ക്ക് ഇടയാക്കുന്നില്ലെന്ന് തന്നെയാണ് ലോകാരോഗ്യസംഘടനയുടെയും വിലയിരുത്തല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :