1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actor vijayakanth in serious condition

നടന്‍ വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, ട്രക്കിയോസ്റ്റമി പരിഗണിക്കുന്നു

Vijaykanth
പ്രശസ്ത തമിഴ് നടനും രാഷ്ട്രീയനേതാവുമായ വിജയ് കാന്തിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന താരത്തിന് ട്രക്കിയോസ്റ്റമി സാധ്യതകള്‍ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. കൃത്രിമ വെന്റിലേഷന്‍ ഉപയോഗിച്ച് സ്ഥിരമായി ശ്വാസകോശം ശ്വസനം നിലനിര്‍ത്താനായാണ് ട്രക്കിയോസ്റ്റമി ചെയ്യുന്നത്.
 
14 ദിവസം കൂടി താരത്തിന്റെ ആശുപത്രിവാസം നീട്ടിയതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വിജയകാന്തിനെ ചെന്നൈ എം ഐ ഒ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറായി ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും ശ്വാസകോശ സംബന്ധമായ ചികിത്സ ആവശ്യമായതിനെ തുടര്‍ന്നാണ് 14 ദിവസത്തെ ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്.
 
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളായി വീട്ടില്‍ വിശ്രമഠിലാണ് താരം. കുറച്ച് വര്‍ഷങ്ങളായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും സജീവമല്ലാത്ത താരം കഴിഞ്ഞ നിയമസഭ തിരെഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
പത്ത് കോടി കളക്ഷനുമായി കാതല്‍; അപൂര്‍വ നേട്ടം