വയറിളക്കമുള്ളവര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 31 ഓഗസ്റ്റ് 2023 (13:27 IST)
പഞ്ചസാര അടങ്ങിയിട്ടുള്ള ക്ഷീര ഉല്‍പ്പന്നങ്ങളായ പാല്‍, വെണ്ണ എന്നിവ വയറിളക്കമുള്ളവര്‍ ഒഴിവാക്കേണ്ടതാണ്. അതുപോലെ അമിതമായി ഗ്യാസ് ഉണ്ടാക്കുന്നവ, മധുരം അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയും ഒഴിവാക്കണം. അമിതമായി കൊഴുപ്പടങ്ങിയതും എണ്ണയില്‍ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും ഈ സമയത്ത് കഴിക്കരുത്. ക്ഷീണം ഉണ്ടാകുമ്പോള്‍ സാധാരണ നമ്മള്‍ പഴങ്ങള്‍ ജ്യൂസാക്കി കഴിക്കാറുണ്ട്. അതും വയറിളക്കം വരുമ്പോള്‍ ഒഴിവാക്കണം.

പച്ചക്കറികളില്‍ കാബേജ്, ബ്രോക്കോളി, ഉള്ളി, എന്നിവ ഒഴിവാക്കണം. ഇതിന് പുറമേ ഫൈബര്‍ ഒരുപാട് അടങ്ങിയ ധാന്യങ്ങളും ഈ സമയത്ത് കഴിക്കരുത്. ചായ, കാപ്പി മുതലായവ വയറിളക്കം വരുമ്പോള്‍ ഒഴിവാക്കേണ്ടതാണ്. ആല്‍ക്കഹോള്‍ അടങ്ങിയ മദ്യം, കള്ള് മുതലായവയും ഒഴുവാക്കേണ്ടതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :