കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 31 ഓഗസ്റ്റ് 2023 (10:37 IST)
മലയാളത്തിന്റെ പ്രിയതാരം ജയസൂര്യ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്.മാസങ്ങളാകുന്നു നടന്റെ ഒരു സിനിമ തിയേറ്ററുകളില്‍ എത്തിയിട്ട്.കുഞ്ചാക്കോബോബന്‍-ജയസൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'എന്താടാ സജി' ശ്രദ്ധിക്കപ്പെടാതെ പോയി. മാത്രമല്ല ജയസൂര്യയുടെ കഥാപാത്രം സ്‌ക്രീനില്‍ അധികം നേരം ഉണ്ടായിരുന്നില്ല.
മലയാള സിനിമയില്‍നിന്ന് വീണ്ടുമൊരു സൂപ്പര്‍ഹീറോ ചിത്രം സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ ജയസൂര്യയുടെ പേരായിരുന്നു ആദ്യം ഉയര്‍ന്നുവന്നത്. എന്നാല്‍ ഉണ്ണി മുകുന്ദനെ നായകനാക്കിയാണ് ജയ് ഗണേഷ് എന്ന ചിത്രം സംവിധായകന്‍ പ്രഖ്യാപിച്ചത്.
ജയസൂര്യയുടെ കത്തനാര്‍ ദ വൈല്‍ഡ് സോസറര്‍ വരുന്നു. മികച്ചൊരു അണിയറ പ്രവര്‍ത്തകരുടെയും സാങ്കേതിക വിദ്യയുടെയും സഹായത്താല്‍ കത്തനാര്‍ ഒരുങ്ങുകയാണ്. സിനിമയുടെ ഒരു അപ്‌ഡേറ്റ് ഇന്ന് വൈകുന്നേരം 6 മണിക്ക് പുറത്ത് വരും.
കത്തനാര്‍ ദ വൈല്‍ഡ് സോസറര്‍ എന്ന ജയസൂര്യ ചിത്രം സംവിധാനം ചെയ്യുന്നത് റോജിന്‍ തോമസ്സാണ്. 200 ദിവസത്തെ ചിത്രീകരണം ഉണ്ട്. എന്നാല്‍ ഒരു ജയസൂര്യ ചിത്രം പുറത്തിറങ്ങിയിട്ട് നാളുകള്‍ ഏറെയായി. ആരാധകരും കാത്തിരിക്കുകയാണ് ഒരു ജയസൂര്യ ചിത്രത്തിനായി.