ശരീര താപനില കൂടുതല്‍, എന്നാല്‍ പനിയല്ല: കാരണങ്ങള്‍ ഇവയൊക്കെ

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 23 മെയ് 2023 (14:05 IST)
സാധാരണയായി പനിയുള്ളപ്പോഴാണ് ശരീരത്തിന്റെ താപനില ഉയരുന്നത്. എന്നാല്‍ മറ്റുചില കാരണങ്ങള്‍ കൊണ്ടും താപനില ഉയരാം. ചെറുപ്പക്കാരില്‍ മെറ്റബോളിസം കൂടുതലുള്ളവരില്‍ ശരീരതാപനില കൂടുതലായിരിക്കും. ശരീരത്തിന്റെ വിസ്തീര്‍ണ്ണം കൂടുതലുള്ളവരിലും ഇത്തരത്തില്‍ ചൂട് അനുഭവപ്പെടാം. കൂടാതെ ശരീരത്തില്‍ ഫാറ്റിന്റെ അളവ് കൂടുതലുണ്ടെങ്കിലും ചൂടു കൂടും. ആഹാരത്തിനു ശേഷവും വ്യായാമത്തിനു ശേഷവും ശരീരം ചൂട് ഉയര്‍ത്താറുണ്ട്.

അതേസമയം ചില മരുന്നുകള്‍ കഴിച്ചാല്‍ ശരീരത്തിന്റെ താപനില ഉയരാം. കൂടാതെ ഇമ്മ്യൂണ്‍ ഡിസോഡറായ റ്യുമറ്റോ ആര്‍ത്രൈറ്റിസ് പോലുള്ള ഡിസോഡര്‍ ഉണ്ടെങ്കിലും ശരീര താപനില കൂടാന്‍ സാധ്യതയുണ്ട്. കൂടാതെ പ്രഗ്‌നന്‍സി, പീരീഡ്‌സ് എന്നീ അവസ്ഥകളിലും അലര്‍ജി, കാര്‍ഡിയോ വാസ്‌കുലാര്‍, ഹോര്‍മോണല്‍, ഗ്യാസ്‌ട്രോ ഇന്‍ഡസ്ട്രിനല്‍, സൈക്യാട്രിക് മരുന്നുകള്‍ കഴിച്ചാലും ശരീര താപനില കൂടും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :