Psoriasis: എന്താണ് സോറിയാസിസ്, കാരണം ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 13 മാര്‍ച്ച് 2023 (09:59 IST)
പല ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. ചര്‍മ്മത്തെ ബാധിക്കുന്ന ഓട്ടോ ഇമ്യൂണ്‍ ഡിസീസാണ് സോറിയാസിസ്. പരിപൂര്‍ണമായ ഒരു രോഗമുക്തി സോറിയാസിസിനില്ല. സോറിയാസിസ് നിയന്ത്രിക്കുന്ന കാര്യത്തില്‍ ഭക്ഷണത്തിന് പ്രധാനപങ്കുണ്ട്. ലോകമെമ്പാടും 125 മില്യണോളം പേര്‍ക്ക് സോറിയാസിസ് ഉണ്ടെന്നാണ് കണക്ക്. ശരീരം ചില തെറ്റിദ്ധാരണകള്‍ മൂലം സ്വന്തം ചര്‍മത്തിലെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കുന്നതാണ് ഇതിന് കാരണം. ചര്‍മത്തിലെ ചുവന്ന പാടുകള്‍, വേദന എന്നിവയെല്ലാം ഉണ്ടാകുന്നു.

സോറിയാസിസ് വരാനുള്ള പ്രധാനകാരണങ്ങള്‍ എന്താണെന്ന് കണ്ടെത്തിയിട്ടില്ല. എങ്കിലും ജീനിന്റെ പ്രത്യേകത കൊണ്ടും, സമ്മര്‍ദ്ദം, അണുബാധ, ചര്‍മത്തിനുണ്ടാകുന്ന പരിക്കുകള്‍, ചില മരുന്നുകളുടെ ഉപയോഗം എന്നിവ മൂലവും സോറിയാസിസ് വരാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :