സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 7 ജൂലൈ 2022 (12:26 IST)
വയറുവേദനകളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ അലട്ടുന്നത് ആമാശമത്തിലെയും കുടലിലെയും അള്‍സര്‍ മൂലമുള്ള വയറുവേദനയാണ്. മേല്‍ വയറ്റിലെ ഏതാണ്ട് മധ്യഭാഗത്തായിട്ടാണ് ഈ വേദന അനുഭവപ്പെടുന്നത്. വയര്‍ കാലിയായിരിക്കുമ്പോള്‍ പുകച്ചില്‍ അനുഭവപ്പെടുന്നതും അതുപിന്നീട് വേദനയായി മാറുന്നതും ആമാശത്തിലെ അള്‍സറിന്റെ ലക്ഷണമാണ്. ഭക്ഷണം കഴിച്ചു കുറച്ചു സമയത്തിനുള്ളില്‍ത്തന്നെ വേദന അനുഭവപ്പെടുന്നതും ഛര്‍ദിക്കുന്നതും അള്‍സറിന്റെ ലക്ഷണങ്ങള്‍ തന്നെ.