മൈഗ്രേന്‍ ഉണ്ടാകാന്‍ കാരണം ഈ ദുശീലങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 8 ജൂലൈ 2022 (18:53 IST)
മിക്ക ആളുകളേയും അലട്ടുന്ന പ്രശനമാണ് മൈഗ്രേയ്‌ന്. ഇത് പലരിലും പല ലക്ഷണത്തോടെയാണ് കടന്നു വരുന്നത്. ശാരീരിക സംഘര്‍ഷങ്ങളുടെ ഫലമായാണ് മൈഗ്രേയ്ന്‍ ഉണ്ടാകുന്നത്. സാധാരണ തലവേദനയേക്കാള്‍ ഇരട്ടി ശക്തിയാണ് മൈഗ്രേയ്നിനുണ്ടാവുക എന്നതാണ് മറ്റൊരു കാര്യം. ഇടവിട്ടനുഭവപ്പെടുന്ന കഠിനമായ തലവേദനയാണ് മൈഗ്രേയ്നിന്റെ പ്രാരംഭ ലക്ഷണം.

അമിതമായി മദ്യപിക്കുന്നവരിലും പുകവലിക്കുന്നവരിലും ഈ രോഗം തീര്‍ച്ചയായുമുണ്ടാകും. ഛര്‍ദ്ദി, ഞരമ്പു സംബന്ധമായ വ്യതിയാനങ്ങള്‍, മനം പിരട്ടല്‍, ക്ഷീണം തുടങ്ങിയവയാണ് മൈഗ്രേയ്നിന്റെ പ്രധാന ലക്ഷണങ്ങള്‍. തലവേദനയുള്ളപ്പോള്‍ തലച്ചോറിന് പുറത്തുള്ള ഞരമ്പുകള്‍ വികസിക്കുകയും രക്തയോട്ടം വര്‍ദ്ധിക്കുകയുമാണ് ചെയ്യുക. ഇത്തരം സമയങ്ങളില്‍ തലയില്‍ ഐസ് വെയ്ക്കുന്നത് രക്തയോട്ടം കുറയ്ക്കാന്‍ കാരണമാകുകയും ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :