സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 23 ഫെബ്രുവരി 2022 (16:30 IST)
അമേരിക്കയിലാണ് സൂര്യകാന്തിയുടെ സ്വന്തം സ്ഥലം എന്ന് അറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടിലാണ് ഇതിന്റെ വിത്തുകള്‍ യൂറോപ്പിലെത്തുകയും പാചക എണ്ണയായി ഉപയോഗിക്കാന്‍ തുടങ്ങിയതും. 1969ലാണ് ഇന്ത്യ പാചക ആവശ്യത്തിനായി സണ്‍ഫ്‌ളവര്‍ ഓയിലിനെ പരിചയപ്പെടുത്തിയത്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ എണ്ണയാണ് സണ്‍ഫ്‌ലവര്‍ ഓയില്‍. കര്‍ണാടക, ബീഹാര്‍, ഒറീസ സംസ്ഥാനങ്ങളിലാണ് ഈ എണ്ണ എറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ് സൂര്യകാന്തി എണ്ണ. ഇതില്‍ ധാരാളം അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. ചര്‍മത്തിനും നല്ലതാണിത്. വിറ്റാമിന്‍ എയും ഇയും ധാരാളം അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്.