അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിനു പെരുന്നാള്‍ സമ്മാനം; സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട് ചുണക്കുട്ടികള്‍, വിജയം ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം
- തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും; പൂരം നടക്കുന്നത് മെയ് 10ന്
- കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി
- തിരുവനന്തപുരത്ത് ഇറച്ചിക്കടയില്‍ ഉണ്ടായ തര്‍ക്കത്തില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു
- കാസര്‍കോട് പയസ്വിനി പുഴയില്‍ മൂന്നുപേര്‍ മുങ്ങി മരിച്ചു
സന്തോഷ് ട്രോഫി കിരീടം: നാടിന് അഭിമാനമായ കേരള ഫുട്‌ബോള്‍ ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി
സന്തോഷ് ട്രോഫി കിരീടം നേടി കളിക്കളത്തിലും കേരളത്തെ ഒന്നാമതെത്തിച്ച് നാടിന്റെ അഭിമാനമായി മാറിയ കേരള ഫുട്‌ബോള്‍ ടീമിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഉജ്ജ്വല വിജയം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു. മത്സരങ്ങള്‍ക്ക് ഒഴുകിയെത്തിയ വമ്പിച്ച ജനക്കൂട്ടവും അവര്‍ നല്‍കിയ പിന്തുണയും എടുത്തു പറയേണ്ട കാര്യമാണ്. കൂടുതല്‍ മികവോടെ മുന്നോട്ട് പോകാനും കൂടുതല്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനും ഈ വിജയം പ്രചോദനമാകും.
കേരളത്തിന്റെ കായിക സംസ്‌കാരം കൂടുതല്‍ സമ്പന്നമാക്കാനും കായിക മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും ഇത് ഊര്‍ജമാകും. ഈ വിജയം നമുക്ക് സമ്മാനിച്ച ഓരോ ഫുട്‌ബോള്‍ ടീമംഗത്തെയും പരിശീലകരെയും മറ്റു സ്റ്റാഫ് അംഗങ്ങളെയും ഹാര്‍ദ്ദമായി അനുമോദിക്കുന്നു. നിര്‍ണ്ണായക സമയത്ത് മികച്ചൊരു ഹെഡര്‍ വഴി ഗോള്‍ നേടി കേരളത്തിന് സമനില ഒരുക്കിയ നൗഫലിനെ പ്രത്യേകം അഭിനന്ദിക്കുന്നു. ഏവര്‍ക്കും ആശംസകള്‍ അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.