തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും; പൂരം നടക്കുന്നത് മെയ് 10ന്
തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും. പൂരം നടക്കുന്നത് മെയ് 10നാണ്. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും നാളെ കൊടിയേറ്റം നടക്കും. പാറമേക്കാവിലാണ് ആദ്യം കൊടിയേറ്റം നടക്കുന്നത്. രാവിലെ ഒന്‍പതിനും പത്തരയ്ക്കും ഇടയിലാണ് കൊടിയേറ്റം. തിരുവനമ്പാടി ക്ഷേത്രത്തില്‍ രാവിലെ പത്തരയ്ക്കും പത്ത് അമ്പത്തഞ്ചിനും ഇടയില്‍ കൊടിയേറ്റം ഉണ്ടാകും.