എന്തുകൊണ്ടാണ് കുടലിനെ സെക്കന്റ് ബ്രെയിന്‍ എന്നുപറയുന്നത്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2023 (10:03 IST)
ചിലഭക്ഷണങ്ങള്‍ കഴിക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാകാന്‍ കാരണമാകും. കാരണം കുടലിനെ സെക്കന്റ് ബ്രെയിന്‍ എന്നാണ് പറയപ്പെടുന്നത്. കുടലില്‍ മില്യണ്‍ കണക്കിന് മൈക്രോഓര്‍ഗാനിക്കുകള്‍ ഉണ്ട്. ഇവയാണ് നമ്മുടെ മൂഡും പ്രതിരോധ ശേഷിയും നിയന്ത്രിക്കുന്നത്. ഈ സൂക്ഷ്മ ജീവികള്‍ക്ക് ചില ഭക്ഷണങ്ങള്‍ ഇഷ്ടമല്ല. അവ കഴിക്കുമ്പോള്‍ വയറിന് പ്രശ്‌നങ്ങള്‍ ഉണ്ടാകും.

പഞ്ചസാര കൂടുതലുള്ള ഭക്ഷണമാണ് ഇതില്‍ പ്രധാനി. ഇത്തരം ഭക്ഷണം കൂടുതല്‍ കഴിക്കുന്നത് ഉത്കണ്ഠ ഉണ്ടാക്കും. കൂടാതെ ആര്‍ട്ടിഫിഷ്യലായി മധുരം നല്‍കുന്ന പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാക്കുകയും സമ്മര്‍ദ്ദം കൂട്ടുകയും ചെയ്യും. കോഫി കൂടുതല്‍ കുടിക്കുന്നതും പ്രശ്‌നമാണ്. ഇത് രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും കൂട്ടും. കൂടുതല്‍ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :