ഇനി വരള്‍ച്ചയുടെ കാലമോ, സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷത്തില്‍ 35 ശതമാനം മഴക്കുറവ്!

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2023 (08:37 IST)
ഇനി വരള്‍ച്ചയുടെ കാലമോ, സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷത്തില്‍ 35 ശതമാനം മഴക്കുറവ്. ജൂണ്‍ ഒന്നുമുതല്‍ ജൂലൈ 31വരെ സംസ്ഥാനത്ത് ലഭിക്കേണ്ട 1301 മില്ലീമീറ്ററാണ്. എന്നാല്‍ ഇതുവരെ ലഭിച്ചത് 852 മില്ലീമീറ്റര്‍ മാത്രമാണ്. ഇത്തവണ എല്ലാ ജില്ലയിലും മഴക്കുറവ് രേഖപ്പെടുത്തി.

സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്നുവെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ കണക്കുകൂട്ടല്‍. വരുന്ന ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലും മഴ കുറയുമെന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :