ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നതുവരെ അറസ്റ്റുചെയ്യരുതെന്ന് ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2023 (08:05 IST)
ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നതുവരെ അറസ്റ്റുചെയ്യരുതെന്ന് ഹൈക്കോടതി. സുപ്രീംകോടതി ഉത്തരവിന് ശേഷവും തനിക്കെതിരെ 107 കേസുകള്‍ എടുത്തെന്നും തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ഷാജന്‍ സ്‌കറിയ കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് നടപടി. മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തീര്‍പ്പാക്കാനുള്ളത്.

കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നോട്ടീസ് നല്‍കാതെ അറസ്റ്റുചെയ്യാന്‍ പദ്ധതിയിടുന്നെന്ന് കാട്ടിയാണ് ഷാജന്‍ സ്‌കറിയ ഹര്‍ജി നല്‍കിയത്. അതേസമയം ഷാജന്‍ സ്‌കറിയയെ കണ്ടെത്താന്‍ മാധ്യമപ്രവര്‍ത്തകന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :