ഫീസടയ്ക്കാന്‍ പണമില്ലെന്ന കാരണത്താല്‍ മനോവിഷമം: പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2023 (08:23 IST)
ഫീസടയ്ക്കാന്‍ പണമില്ലെന്ന കാരണത്താല്‍ മനോവിഷമത്തില്‍ പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. എലിയറയ്ക്കല്‍ കാളഞ്ചിറയില്‍ അതുല്യയാണ് മരിച്ചത്. 20 വയസായിരുന്നു. ബെംഗളൂരിലെ നഴ്‌സിങ് കോളേജിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്. വീട്ടിലാണ് അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഫീസടയ്ക്കാന്‍ പണമില്ലാത്തതിന്റെ വിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറയുന്നു.

ബംഗളൂരിലെ ഒരു ട്രസ്റ്റിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടി നഴ്‌സിങിന് അഡ്മിഷന്‍ നേടിയത്. എന്നാല്‍ ഈ ട്രസ്റ്റ് അധികൃതരെ തട്ടിപ്പുകേസില്‍ കര്‍ണാടക പൊലീസ് അറസ്റ്റുചെയ്തതോടെ അതുല്യ ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്ക് ഫീസ് അടയ്ക്കാന്‍ സാധിക്കാതെ വരുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :