സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 5 ജൂലൈ 2023 (10:02 IST)
100 മുതല്‍ 102 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ ചെറിയ പനിയാണ്. 102 മുതല്‍ 104 ഡിഗ്രി വരെ മിതമായ പനിയും 104 മുതല്‍ 106 വരെയുള്ള പനി ഗുരുതരമായതുമാണ്. എന്തായാലും 102 ഡിഗ്രിക്ക് മുകളില്‍ പനിയുണ്ടെങ്കില്‍ തീര്‍ച്ചയായും കുഞ്ഞുങ്ങള്‍ക്ക് ചികിത്സ നല്‍കിയേപറ്റു.
ശരീരം സ്വന്തം താപനിയന്ത്രണ സംവിധാനം ഉപയോഗിച്ച് ഊഷ്മാവിന്റെ നിയന്ത്രണ രീതിക്ക് മാറ്റം വരുത്തുമ്പോഴാണ് പനി എന്ന അവസ്ഥ ഉണ്ടാവുന്നത്. മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ കുട്ടികളില്‍ പനി ബാധിക്കും. മിക്കപ്പോഴും രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാണിത്.
അണുബാധ, നീര്‍വീക്കങ്ങള്‍, പ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ശരീരത്തിലെ ചില പ്രത്യേക കലകളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ എന്നിവയാണ് കുഞ്ഞുങ്ങളില്‍ പനി വരാനുള്ള കാരണങ്ങള്‍. ശരാശരി ശാരീരിക താപനിലയില്‍ നിന്ന് ഊഷ്മാവ് ഒന്നോ അതിലധികമോ ഡിഗ്രി ഉയരുന്നതിനെയാണ് പനി എന്ന് ശാസ്ത്രീയമായി പറയാം. 98.4 ഡിഗ്രി ഫാരന്‍ഹീറ്റാണ് ശാരീരിക ഊഷ്മാവ്. 100 ഡിഗ്രി ഫാരന്‍ഹീറ്റിലെ പനിക്ക് തീര്‍ച്ചയായും ചികിത്സ വേണ്ടിവരും.