പനിച്ച് വിറച്ച് സംസ്ഥാനം; ഇന്ന് പനിബാധിച്ചത് 12,694 പേര്‍ക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 4 ജൂലൈ 2023 (13:08 IST)
പനിച്ച് വിറച്ച് സംസ്ഥാനം. ഇന്ന് പനിബാധിച്ചത് 12,694 പേര്‍ക്ക്. പനി ബാധിച്ച് ഇന്ന് 12,694 പേരാണ് ചികിത്സ തേടിയത്. 55 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 250 പേര്‍ക്ക് ഡെങ്കിപ്പനി ലക്ഷണങ്ങളുമുണ്ട്. മൂന്ന് പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 21 പേര്‍ക്കാണ് എലിപ്പനിയുടെ ലക്ഷണങ്ങളുള്ളത്. 46 പേര്‍ക്ക് ചിക്കന്‍പോക്‌സും സ്ഥിരീകരിച്ചിട്ടുണ്ട്.

ഡെങ്കിപ്പനി, എലിപ്പനി കേസുകള്‍ ദിവസവും വര്‍ദ്ധിക്കുകയാണ്. മണ്ണ്, ചളി, മലിനജലം എന്നിവയുമായി ഇടപെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം. നിലവില്‍ ആശുപത്രികള്‍ക്ക് ചികിത്സാ പ്രോട്ടോകോളും എസ്.ഒ.പി.യും നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :