1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Fever Kerala News

സംസ്ഥാനത്ത് ഒരാഴ്ചക്കിടെ പനി ബാധിച്ചത് 69222 പേര്‍ക്ക്; മലപ്പുറത്ത് പനിബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു

Fever Kerala News
സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വേഗത്തില്‍ വ്യാപിക്കുന്നു. ഒരാഴ്ചക്കുള്ളില്‍ സംസ്ഥാനത്ത് പനി ബാധിച്ചത് 69222 പേര്‍ക്കാണ്. ഇതില്‍ 413 പേര്‍ക്ക് ഡെങ്കിപ്പനിയും 30 പേര്‍ക്ക് എലിപ്പനിയും ബാധിച്ചിട്ടുണ്ട്. 9 പേര്‍ക്ക് മലേറിയയും വന്നു. അതേസമയം മലപ്പുറത്ത് പനിബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു.
 
കുറ്റിപ്പുറം സ്വദേശി ദാസന്റെ മകന്‍ ഗോകുലാണ് മരിച്ചത്. 13 വയസായിരുന്നു. കുട്ടിയെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിക്ക് എന്ത് പനിയാണ് വന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല.
അടുത്ത ലേഖനം
വിദ്യാർത്ഥികൾക്ക് നേരെ ലൈംഗിക അതിക്രമം : അദ്ധ്യാപകൻ അറസ്റ്റിൽ