കടുത്ത വിഷാദരോഗത്തിന് അടിമയാണോ നിങ്ങള്‍ ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കൂ

കടുത്ത വിഷാദരോഗത്തിന് അടിമയാണോ നിങ്ങള്‍ ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കൂ

ചെന്നൈ| JOYS JOY| Last Updated: വ്യാഴം, 31 മാര്‍ച്ച് 2016 (19:51 IST)
ജീവിതയാത്രയിലെ ചില സമയങ്ങളില്‍ നമ്മള്‍ കടുത്ത ദു:ഖത്തിന് അടിപ്പെടുകയും സംതൃപ്തിയും സന്തോഷവും അക്കരപ്പച്ചയാണെന്ന് തോന്നുകയും ചെയ്യുന്ന നിമിഷങ്ങള്‍ ഉണ്ടാകും. ആ സമയത്ത് നമുക്ക് നല്ലതൊന്നും സംഭവിക്കില്ല എന്ന തോന്നലുണ്ടാവുകയും ഇത് ഏറെ മാനസിക വിഷമത്തിന് കാരണമാവുകയും ചെയ്യാം. ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ നമുക്ക് നേടാനാവാത്തതും ചെയ്യാനാവാത്തതുമായ കാര്യങ്ങളില്‍ പരാതിപ്പെടുന്നത് അവസാനിപ്പിക്കുകയും ജീവിതത്തെ നോക്കിക്കാണുന്ന രീതിയില്‍ മാറ്റം വരുത്തുകയും ചെയ്യേണ്ടത് ആവശ്യമാണ്‌‍. നമ്മള്‍ ചില മാറ്റങ്ങളെ സ്വീകരിക്കാന്‍ തയ്യാറായാല്‍ സന്തോഷമുള്ള വ്യക്തികളായി മാറാന്‍ സാധിക്കും.

സന്തോഷം നല്കുന്ന കാര്യങ്ങള്‍ തിരിച്ചറിയുക

നിങ്ങള്‍ക്ക് സന്തോഷം നല്കുന്ന കാര്യങ്ങള്‍ തിരിച്ചറിയുകയും മറ്റുള്ളവരോട് നന്ദി കാണിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തു തരുന്ന അല്ലെങ്കില്‍ നിങ്ങളുടെ വേദനയും ദുഖവും കുറയ്ക്കാന്‍ സഹായിക്കുന്നവര്‍ക്ക് നന്ദി പറയുക. ഇത് നിങ്ങളെ ദുഖത്തില്‍ നിന്നുയര്‍ത്തി സൗമ്യസ്വഭാവമുള്ള വ്യക്തിയാക്കി മാറ്റുകയും സന്തോഷത്തിലേക്ക് നയിക്കുകയും ചെയ്യും. എന്ത് സംഭവിച്ചാലും സന്തോഷമായിരിക്കുക എന്ന നിങ്ങളുടെ ലക്ഷ്യം നേടിയെടുക്കുക.

വിഭിന്നമായ സാഹചര്യങ്ങളില്‍ സന്തോഷമായിരിക്കുന്നത് എങ്ങനെയെന്ന് പഠിക്കുക. കൂടാതെ, സന്തോഷം എന്നത് വികാരങ്ങളും മറ്റുള്ളവരുമായുള്ള ബന്ധങ്ങളും നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെയും ആശ്രയിച്ചാണിരിക്കുന്നത്.

വൈരാഗ്യവും വിദ്വേഷവും മനസ്സില്‍ നിന്നു കളയുക

വിദ്വേഷം ഉള്ളില്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കും. മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കുന്നത് നിങ്ങളുടെ വിദ്വേഷത്തെ കുറയ്ക്കും. കോപത്തിലും പ്രതികാര ചിന്തയിലും തുടരാതിരിക്കുക. ഇല്ലെങ്കില്‍ ഇത് ക്രമേണ ഉത്കണ്ഠ, മാനസികസമ്മര്‍ദ്ദം പോലുള്ള രോഗങ്ങള്‍ക്ക് നിങ്ങളെ അടിമയാക്കും. ഒരു പഠനം അനുസരിച്ച് ശക്തമായ സൗഹൃദവലയം ഉള്ള ആളുകള്‍ സന്തുഷ്‌ടരായി ഇരിക്കുകയും ദീര്‍ഘായുസ്സ് നേടുകയും ചെയ്യും. അതിനാല്‍ നിങ്ങള്‍ക്ക് സംതൃപ്തിയോടെയും സന്തോഷത്തോടെയും ഇരിക്കണമെന്നുണ്ടെങ്കില്‍ ധാരാളം സുഹൃത്തുക്കളെ നേടുകയും സ്നേഹബന്ധം പുലര്‍ത്തുകയും ചെയ്യുക.

സുഹൃത്തുക്കളുമായും ബന്ധുക്കളുമായും നല്ല ബന്ധം പുലര്‍ത്തുക

മാനസികസമ്മര്‍ദ്ദവും വിഷാദവും അകറ്റാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം സുഹൃത്തുക്കളുമായും ബന്ധുക്കളുമായും നല്ല ബന്ധം പുലര്‍ത്തുകയാണ്. നിങ്ങളുടെ തലച്ചോറിനെ ശുദ്ധീകരിക്കുകയും നെഗറ്റീവ് ചിന്തകളകറ്റി ശുദ്ധി നിലനിര്‍ത്തുകയും ചെയ്യുക. ഇത് യോഗ, ധ്യാനം, താളാത്മകമായ ശ്വസനം, മറ്റ് റിലാക്സേഷന്‍ വിദ്യകള്‍ എന്നിവ വഴി നേടാനാവും. കൂടുതല്‍ ആയുസ്സ് നേടുന്നതിന് രാവിലെ അല്ലെങ്കില്‍ വൈകുന്നേരം നടക്കുന്നത് പോലുള്ള ഗുണകരമായ കാര്യങ്ങള്‍ ചെയ്യുക.

പുസ്തകള്‍ വായിക്കാം, സംഗീതം കേള്‍ക്കാം

നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട പുസ്തകങ്ങള്‍ വായിക്കുകയോ പാട്ട് കേള്‍ക്കുകയോ ചെയ്യാം. വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടെങ്കില്‍ അവയ്ക്കൊപ്പം അല്പസമയം ചെലവഴിക്കുക. കുടുംബാംഗങ്ങള്‍ക്കൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യാം.

നിങ്ങളുടെ തോന്നലുകള്‍ മാറികൊണ്ടിരിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ ആശങ്കപ്പെടരുത്. നമ്മുടെ തോന്നലുകളെയും ചിന്തകളെയും പ്രകടിപ്പിക്കുന്നതില്‍ ശ്രദ്ധിക്കുക. ഭൂതകാലത്തില്‍ സംഭവിച്ചു പോയ തെറ്റുകള്‍ ജീവിതത്തിന്റെ ഭാഗമായി കണ്ടുകൊണ്ടു തിരുത്താനും അതു വഴി അത് മറക്കാനും ശ്രമിക്കുക. മാനസികാരോഗ്യത്തിന് ഈ തിരിച്ചറിവ് അത്യാവശ്യമാണ്. നിങ്ങള്‍ക്ക് തുറന്നു സംസാരിക്കാനും വിശ്വസിക്കാനും പറ്റുന്ന ഒരാളെ കണ്ടെത്തുക. മാനസികസമ്മര്‍ദ്ദം വളരെയധികം കുറയും.
പരസ്പരം തുറന്നു സംസാരിക്കുന്ന രണ്ടുപേര്‍ക്ക് മാനസികസമ്മര്‍ദ്ദം വളരെ കുറയുന്നതായി പഠനം തെളിയിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ ചെറിയ നേട്ടങ്ങള്‍ പോലും
ആഘോഷിക്കുക. ഇത് നിങ്ങളെ വിഷാദത്തില്‍ നിന്നും തിരിച്ചുകൊണ്ടുവരുന്നതിന് ഏറെ സഹായകരമാകും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :