jibin|
Last Updated:
വ്യാഴം, 17 മാര്‍ച്ച് 2016 (22:00 IST)
കുടുംബജീവിതത്തിന്റെ അടിത്തറ പരസ്‌പര സ്‌നേഹവും വിശ്വാസവുമാണ്. കുറ്റങ്ങളും കുറവുകളും മനസിലാക്കിയുള്ള ജീവിതത്തില്‍ എന്നും സന്തോഷം അലയടിക്കും. എന്നാല്‍ ഇവിടെ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് ലൈംഗികത. ജീവിതത്തിലേക്ക് കുട്ടികള്‍ കടന്നുവന്നുവെങ്കിലും രതിമൂർച്ഛയെന്ന അനുഭൂതി അനുഭവിക്കാത്ത സ്‌ത്രികളാണ് ഭൂരിഭാഗവുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കിടപ്പറയില്‍ സ്വന്തംകാര്യം മാത്രം നോക്കുന്ന പങ്കാളി ഒരിക്കലും സ്‌ത്രീയുടെ വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ അറിയാറില്ല.
പകൽ മുഴുവൻ ദേഷ്യപ്പെടുകയും അപമാനിക്കുകയും ചെയ്തിട്ട് രാത്രി കിടക്കയിൽ ആനന്ദം കണ്ടെത്താന്‍ പങ്കാളിയെ സമീപിക്കുന്നവര്‍ക്ക് ഒരിക്കലും സ്ത്രീയുടെ
രതിമൂർച്ഛ മനസിലാക്കാന്‍ കഴിയില്ല. സ്‌നേഹവും ലാളനവും കിടക്കയില്‍ മാത്രമായാല്‍ സ്‌ത്രീയുടെ വികാരത്തില്‍ വേലിയേറ്റമുണ്ടാകില്ല. പുരുഷനേക്കാൾ സാവധാനത്തിൽ ഉത്തേജിതയാകുന്ന സ്ത്രീ പക്ഷേ ക്രമാനുഗതമായ പുരോഗതിയിലൂടെ രതിമൂർച്ഛയിലെത്തും. തുടർന്ന് പുരുഷനേക്കാൾ സാവധാനമേ ഉത്തേജിതാവസ്ഥയിൽ നിന്നും പുറത്തുകടക്കൂ. ഈ അവസ്ഥ എങ്ങനെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് മിക്ക പുരുഷന്‍മാരും ചോദിക്കുന്നത്.
താന്‍ രതിമൂർച്ഛയിലേക്ക് എത്താന്‍ പോകുന്നു അല്ലെങ്കില്‍ ആ നിമിഷത്തിലാണ് എന്ന് പറയേണ്ടത് സ്‌ത്രീകളാണ്. ആ കാര്യം പറയാന്‍ മടിക്കുന്ന സ്‌ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ സാഹചര്യം മനസിലാക്കാന്‍ പുരുഷനെ സഹായിക്കും.
അനിയന്ത്രിതമായ ശ്വാസഗതി, വർധിച്ച നെഞ്ചിടിപ്പ്, പങ്കാളിയെ മുറുകെ പുണരൽ, യോനിയിലെ നനവ്, സീൽക്കാരശബ്ദങ്ങൾ, അമിതമായ വിയര്‍പ്പ്, യോനിയിലെ മുറുക്കം കുറയല്‍, കൂടുതല്‍ ശക്തി കാണിക്കുക എന്നിങ്ങനെയുള്ള പല ലക്ഷണങ്ങളും രതിമൂർച്ഛയുടെ മുന്നറിയിപ്പാണ്. ഇത് പുരുഷന്‍മാര്‍ മനസിലാക്കുകയോ ചോദിച്ച് അറിയുകയോ വേണം.
രതിമൂർച്ഛ സമ്മാനിക്കുന്നത് യോനിയെ പരിചരിക്കുന്നതുവഴിയാണ്. ജി- സ്‌പോര്‍ട്ട് എന്ന മാന്ത്രികച്ചെപ്പ് സ്‌ത്രീകളെ അനുഭൂതിയുടെ ഉന്നതിയിലെത്തിക്കും. മാറിടങ്ങളിലെ തലോടലും പുറം ഭാഗങ്ങളില്‍ ചുംമ്പിക്കുന്നതും സ്‌ത്രീയെ ആനന്ദത്തിന്റെ പറുദീസയിലെത്തിക്കും. ശരീരത്തിന്റെ ഏതേതു ഭാഗങ്ങളിലൂടെയാണ് കൂടുതൽ ഉത്തേജനം കിട്ടുന്നതെന്നു സ്‌ത്രീയോട് ചോദിച്ചറിയുകയും ഈ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കൂകയും ചെയ്യുന്നത് രതിമൂർച്ഛ സമ്മാനിക്കുന്നതിന് സഹായിക്കും. ഭാര്യയുടെ സന്തോഷത്തിനും സുഖത്തിനും കൂടുതല്‍ പരിഗണന നല്‍കിയാല്‍ അവരുടെ രതിമൂർച്ഛ മനസിലാക്കാനും തികഞ്ഞ ലൈംഗികതയ്‌ക്കും വഴിവെക്കും.