കൈകള്‍ ബന്ധിച്ചശേഷം അയാള്‍ എന്റെ നെഞ്ചില്‍ കയറിയിരുന്ന് മുഖത്തേക്ക് മൂത്രമൊഴിച്ചു; അപമാനം സഹിക്കാനാകാതെ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു- സുരേഷ് റെയ്‌നയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

കളിയാക്കലും അവഗണനയും ഒറ്റപ്പെടുത്തലുകളും നിറഞ്ഞതായിരുന്നു തന്റെ ജീവിതം

സുരേഷ് റെയ്‌ന , ഇന്ത്യന്‍ ക്രിക്കറ്റ് , ടീം ഇന്ത്യ , റെയ്‌നയുടെ മുഖത്ത് മൂത്രമൊഴിച്ചു
മുംബൈ| jibin| Last Modified വെള്ളി, 11 മാര്‍ച്ച് 2016 (16:33 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നെടുംതൂണായി നില്‍ക്കുബോഴും സുരേഷ് റെയ്‌ന ഒന്നും മറക്കുന്നില്ല. ക്രിക്കറ്റ് സമ്മാനിച്ച
ഗ്ലാമര്‍ ജീവിതത്തിനിടെയിലും പഴയ ചില ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കുകയാണ് താരം. ക്രിക്കറ്റ് പരിശീലനം ഉപേക്ഷിച്ച്
മരിക്കാന്‍വരെ ആലോചിച്ച നിമിഷങ്ങളെക്കുറിച്ച് ഇന്ത്യയുടെ മധ്യനിര താരം തന്നെയാണ് വെളിപ്പെടുത്തിയത്.

കളിയാക്കലും അവഗണനയും ഒറ്റപ്പെടുത്തലുകളും നിറഞ്ഞതായിരുന്നു തന്റെ ജീവിതം. പതിമൂന്നാം വയസില്‍ ട്രെയിനില്‍ യാത്ര ചെയ്യവെ ക്ഷീണം കൊണ്ട് ബര്‍ത്തില്‍ കിടന്ന് ഉറങ്ങിപ്പോയി. ഉറക്കത്തിനിടെയില്‍ നെഞ്ചില്‍ എന്തോ ഭാരം അനുഭവപ്പെട്ടപ്പോള്‍ ഞെട്ടിയുണരുകയായിരുന്നു. ഉണര്‍ന്നപ്പോഴാണ് മനസിലായത് കൈകള്‍ പിന്നിലേക്ക് ബന്ധിപ്പിച്ചിരിക്കുകയാണെന്ന്. ഈ സമയം ഒരു കുട്ടി നെഞ്ചില്‍ കയറിയിരുന്ന് മുഖത്തേക്ക് മൂത്രം ഒഴിച്ചു. നിലവിളിച്ചിട്ടും കുതറി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചിട്ടും ആരും ആരും സഹായത്തിന് എത്തിയില്ല. അവസാനം മൂത്രം ഒഴിച്ചശേഷം അവന്‍ ഇരുന്ന് ചിരിച്ചപ്പോള്‍ ഒരു വിധത്തില്‍ ദേഹത്ത് നിന്ന് തള്ളി മാറ്റുകയായിരുന്നുവെന്നും റെയ്‌ന പറയുന്നു.

ലഖ്‌നൗലെ സ്‌പോട്‌സ് ഹോസ്‌റ്റലില്‍ പഠിക്കുന്ന സമയത്തും അപമാനവും അവഗണനയും ഏറെ സഹിക്കേണ്ടിവന്നു. പലപ്പോഴും ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നിയിരുന്നു. ഹോസ്‌റ്റലില്‍ വെച്ചൊരു കൂട്ടം വിദ്യാര്‍ഥികള്‍ ഹോക്കി സ്‌റ്റിക്കുകള്‍ കൊണ്ട് പൊതിരെ തല്ലി. കൂടെയുണ്ടായിരുന്ന ഒരു കുട്ടി കോമ പോലെ ഒരു അവസ്ഥയില്‍ ആയിപ്പോയി. ഒരു വര്‍ഷം അവിടെ പിടിച്ചു നിന്നുവെങ്കിലും ഭയന്നു പോയ താന്‍ ഒരിക്കല്‍ ഹോസ്‌റ്റല്‍ വിട്ട് വീട്ടില്‍ എത്തി. എന്നാല്‍ സഹോദരന്‍ വഴക്ക് പറയുകയും ഹോസ്‌റ്റലിലേക്ക് തിരിച്ചയക്കുകയുമായിരുന്നുവെന്ന് റെയ്‌ന പറഞ്ഞു.

കൗമാര കാലത്ത് സംഭവിച്ചതും അനുഭവിക്കേണ്ടിവന്നതുമായ കയ്‌പേറിയ അനുഭവങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദി അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :