കൊവിഡ് 19; ഇന്ത്യയിൽ എത്ര പേർ മരണപ്പെട്ടു? എത്ര ആളുകൾക്ക് രോഗം ഭേദമായി, ആകെ കേസുകൾ എത്ര? - അറിയേണ്ടതെല്ലാം

അനു മുരളി| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2020 (11:52 IST)
ലോകത്തെ ഭീതിയിലാഴ്ത്തി വൈറസ് അതിന്റെ തേരോട്ടം തുടരുകയാണ്. രാജ്യം അതിനെ പ്രതിരോധിക്കാനുള്ള എല്ലാ ശ്രമങ്ങളിലുമാണ്. ജനുവരി 30നാണ് ഇന്ത്യയിൽ ആദ്യ കൊറോണ കേസ് രജിസ്റ്റ്ർ ചെയ്തത്. ഇത് ഇപ്പോൾ 1000 കടന്നിരിക്കുകയാണ്. കേരളത്തിലായിരുന്നു ആദ്യ കേസ്. സൂഷ്മവും കൃത്യവുമായ പ്രയത്നത്തിലൂടെ ആദ്യ മൂന്ന് രോഗികളേയും ഡിസ്ചാർജ് ചെയ്യാൻ കേരള സർക്കാരിനു സാധിച്ചു.

ഫെബ്രുവരി 15നാണ് പിന്നീട് ഇന്ത്യയിൽ കൊറോണരോഗിയെ സ്ഥിരീകരിക്കുന്നത്. കേരളത്തിനു പുറമേ പ്രധാന നഗരങ്ങളായ ബംഗളൂർ, ഡെൽഹി, പൂനെ എന്നിവടങ്ങളിലും രോഗം സ്ഥിരീകരിച്ചു. നിലവിൽ 27 സംസ്ഥാനങ്ങളിൽ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. യൂണിയൻ മിനിസ്റ്ററി ഓഫ് ഹെൽത്ത് ആൻഡ് സോഴ്സസിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ 1071 കേസുകളാണ് ഇതുവരെ ഇന്ത്യയിൽ സ്ഥിരീകരിച്ചത്.

ഇതിൽ 30 പേർ ഇതിനോടകം മരണപ്പെട്ടു. ഏതൊക്കെ സംസ്ഥാനങ്ങളിൽ എത്ര മരണം സംഭവിച്ചു എന്ന് നോക്കാം:

മഹാരാഷ്ട്ര: 8
ഗുജറാത്ത്: 5
കർണാടക: 3
ഡൽഹി: 2
പഞ്ചാബ്: 2
വെസ്റ്റ് ബംഗാൾ: 2
ജമ്മു കശ്മീർ: 2
തെലങ്കാന: 1
മധ്യ പ്രദേശ്: 1
ബീഹാർ: 1
ഹിമാചൽ പ്രദേശ്: 1
തമിഴ്നാട്: 1
കേരള: 1

സംസ്ഥാനാടിസ്ഥാനത്തിൽ സ്ഥിരീകരിച്ച ആകെ കേസുകളുടെ എണ്ണം:

മഹാരാഷ്ട്ര: 215 (3 വിദേശികൾ ഉൾപ്പെടെ)
കേരളം: 202 (8 വിദേശികൾ ഉൾപ്പെടെ)
കർണാടക: 83
ഉത്തർപ്രദേശ്: 75 (1 വിദേശി ഉൾപ്പെടെ)
ഡൽഹി: 72 (1 വിദേശി)
തെലങ്കാന: 65 (11 വിദേശികൾ ഉൾപ്പെടെ)
ഗുജറാത്ത്: 63 (1 വിദേശി)
രാജസ്ഥാൻ: 58 (2 വിദേശികൾ ഉൾപ്പെടെ)
തമിഴ്നാട്: 50 (6 വിദേശികൾ ഉൾപ്പെടെ)
മധ്യ പ്രദേശ്: 47
പഞ്ചാബ്: 40
ജമ്മു ആൻഡ് കശ്മീർ: 39
ഹരിയാന: 21 (14 വിദേശികൾ ഉൾപ്പെടെ)
വെസ്റ്റ് ബംഗാൾ: 21
ആന്ധ്രപ്രദേശ്: 21
ബീഹാർ: 15
ലഡാക്ക്: 13
ആൻഡമാൻ നിക്കോബാർ: 9
ചണ്ഡിഗഢ്: 8
ഉത്തരാഖണ്ഡ്: 7 (1 വിദേശി)
ചത്തീസ്ഗഢ്: 6
ഗോവ: 6
ഹിമാചൽ പ്രദേശ്: 4
ഒഡീഷ: 3
പുതുച്ചേരി: 1
മണിപൂർ: 1
മിസോറാം: 1

രോഗം ഭേദമായവർ: 87



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :