വെബ്ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 30 മാര്‍ച്ച് 2020 (17:45 IST)
ഡൽഹി:
കോവിഡ് 19 സമൂഹ വ്യാപനം ചെറുക്കുന്നതിനായി 21 ദിവസത്തേയ്ക്ക് രാജ്യത്ത് പ്രഖ്യപിച്ച ലോക്ഡൗൺ നീട്ടില്ലെന്ന് കേന്ദ്ര സർക്കാർ. അത്തരത്തിലുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും
കേന്ദ്ര സർക്കാർ വ്യക്തമാക്കി. ക്യാബിനറ്റ് സെക്രട്ടറി രാജീീവ് ഗൗബയാണ് ഇക്കാര്യ വ്യക്തമാക്കി രംഗത്തെത്തിയത്.
'21 ദിവസങ്ങൾക്ക് ശേഷം ലോക്ഡൗൺ നീട്ടുമെന്നാണ് പലരും പറയുന്നത്, ഇത്തരത്തിലുള്ള പ്രചരണങ്ങൾ കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു. അങ്ങനെ ഒരു ആലോചനകളും നടക്കുന്നില്ല. വൈറസിന്റെ വ്യാപനത്തിന്റെ ചെയിൻ മുറിക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. അത് കൃത്യമായി പാലിച്ചുകൊണ്ട് വീടികളിൽ തുടരുക.' രാജീവ് ഗൗബ വ്യക്തമാക്കി.
രാജ്യത്തെ കോവിഡ് 19 വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന് ജൂൺ മാസം വരെ സമയമെടുക്കും എന്നും അതിനാൽ 21 ദിവസത്തിൽനിന്നും ലോക്ഡൗൺ നീട്ടിയേക്കും എന്നും പ്രചരണങ്ങൾ ഉണ്ടായിരുന്നു.