വെബ്ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 30 മാര്‍ച്ച് 2020 (11:32 IST)
തിരുവനന്തപുരം: സംസ്ഥാനത്ത്
കോവിഡ് 19 സമൂഹ വ്യാപനം ഉണ്ടാവുന്നുണ്ടോ എന്ന് റാപ്പിഡ് ടെസ്റ്റിലൂടെ പരിശോധിക്കും എന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഉപകറണങ്ങൾ എത്താൻ കാലതാമസം എടുക്കുന്നത് കാരണമാണ് ടെസ്റ്റ് വൈകുന്നത്. എന്നും. ഉപകരണങ്ങൾ വന്നുതുടങ്ങിയാൽ റാപ്പിഡ് ടെസ്റ്റ് ഉടൻ ആരംഭിക്കും എന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മൂന്ന് ദിവസത്തിനുള്ളില്‍ റാപ്പിഡ് ടെസ്റ്റ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഒരു തവണ റാപ്പിഡ് ടെസ്റ്റ് നടത്തിയതുകൊണ്ട് മാത്രം പരിശോധനാ ഫലം നെഗറ്റീവ് ആണോ പോസിറ്റീവ് ആണോ എന്ന് അന്തിമമായി പറയാനാകില്ല. ഇത് ഉറപ്പിക്കുന്നതിനായി കൂടുതൽ പരിശോധനകൾ വേണ്ടീവരും.
കേരളത്തില്‍ ഇതുവരെ സാമൂഹ്യവ്യാപനം ഉണ്ടായിട്ടില്ല. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എന്നാൽ പ്രായമായവരുടെ പോലും ഫലം നെഗറ്റീവായി വരുന്നത് കേരളത്തിന്റെ ആരോഗ്യമേഖലയുടെ കഴിവാണ്. കൊറോണ പോസിറ്റീവായ ഒരാള്‍ മരിയ്ക്കാൻ കാരണം അദ്ദേഹത്തിന്റെ ആരോഗ്യനില അത്രയും സങ്കീര്‍ണമായതിനാലാണ് എന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.