അനു മുരളി|
Last Modified തിങ്കള്‍, 30 മാര്‍ച്ച് 2020 (10:50 IST)
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഇതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യമെങ്ങും ലോക്ക് ഡൗണിലാണ്. 21 ദിവസത്തേക്ക് ആണ് കേന്ദ്ര സർക്കാർ
ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഏപ്രിൽ 14 വരെയാണ് ലോക്ക് ഡൗൺ ഉള്ളത്. ഇതിനിടയിൽ ലോക്ക് ഡൗൺ നീട്ടിവെച്ചെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇത്തരം പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
ഇതു സംബന്ധിച്ചു പുറത്തുവരുന്ന അഭ്യൂഹങ്ങളും വാര്‍ത്തകളും തെറ്റാണെന്ന് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു. 21 ദിവസത്തിനു ശേഷം ലോക്ഡൗണ്‍ നീട്ടുമെന്നാണ് പലരും പറയുന്നത്. ഇത്തരം റിപ്പോർട്ടുകൾ കണ്ട് അത്ഭുതം തോന്നുന്നു. ആരാണ് ഇത്തരം റിപ്പോർട്ടുകൾക്ക് പിന്നിലെന്ന് അറിയില്ലെന്നും ഇത് സബന്ധിച്ച് ആലോചനകൾ ഒന്നും നടക്കുന്നില്ലെന്നും രാജീവ് പറയന്നു.
വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 21 ദിവസത്തെ ലോക്ക് ഡൗൺ ആണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. അതു കൃത്യമായി പാലിക്കുക. വീടുകളില്‍ തന്നെ തുടരുക. ഏപ്രിൽ 30 വരെ ലോക്ക് ഡൗൺ നീട്ടിയെന്നായിരുന്നു വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഇത് അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സർക്കാർ തന്നെ അറിയിച്ചിരിക്കുകയാണ്.