ചോക്ലേറ്റുകൊണ്ട് സൗന്ദര്യം വർധിപ്പിക്കാം, അറിയൂ !

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 19 ഫെബ്രുവരി 2020 (19:43 IST)
ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടമില്ലത്തവരായി ആരും ഉണ്ടാകില്ല. ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ് എന്ന് പലരും പറയാറുണ്ട്. എന്നാൽ ധാരാളം ആരോഗ്യ ഗുണങ്ങൾ ഉള്ളവയാണ് ഡാർക് ചോക്ലേറ്റുകൾ. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് നേരത്തെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആരോഗ്യത്തിന് മാത്രമല്ല സൌന്ദര്യ സംരക്ഷണത്തിനും ഏറെ നല്ലതാണ് ചോക്ലേറ്റ്

ചോക്ലേറ്റിന്റെ പ്രധാന ചേരുവയായ കൊക്കോ പൌഡറാണ് സൌന്ദര്യ സംരക്ഷണത്തിന് സഹായിക്കുക. കൊക്കോ പൌഡറോ അല്ലെങ്കിൽ ചോക്ലേറ്റ് തന്നെ ഉരുക്കിയോ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാവുന്നതാണ്. കൊക്കോ പൗഡര്‍ പാലിലോ തൈരിലോ കലക്കി പ്രകൃതദത്ത സ്‌ക്രബറായി ഉപയോഗിക്കാം. ശരീരത്തിലും മുഖത്തും ഇത് ഉപയോഗിക്കുന്നതിലൂടെ ചർമ്മവും മുഖവും കൂടുതൽ തിളക്കമുള്ളതായി മാറും.

ചോക്ലേറ്റില്‍ ധാരാളം അടങ്ങിയിരിക്കുന്ന ഫ്‌ളവനോയ്ഡുകൾ യൗവ്വനം നിലനിർത്താൻ സഹായിക്കുന്നതാണ്. കൊക്കോ പൗഡറും കോഫി പൗഡറും കൂട്ടിക്കലര്‍ത്തി പാലില്‍ കലക്കി മുഖത്തുപുരട്ടാം. ഇത് ചര്‍മത്തിലെ വിഷാംശം നീക്കം ചെയ്യാനുള്ള ഉത്തമ മാർഗമാണ്. വെയിലിന്റെ ചൂടുമൂലം മുഖത്തുണ്ടാവുന്ന കറുത്ത പാടുകളെ നിക്കം ചെയ്യാനും ചോക്ലേറ്റ് സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :