സ്വപ്‌നത്തിൽ ട്രംപ് പ്രത്യക്ഷപ്പെട്ടു, ആറടിപ്പൊക്കത്തിൽ വിഗ്രഹമുണ്ടാക്കി നിത്യപൂജ തുടങ്ങി യുവാവ് !

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 19 ഫെബ്രുവരി 2020 (18:16 IST)
ഹൈദെരാബാദ്: സ്വപ്നത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രം‌പ് പ്രത്യക്ഷപ്പെട്ടതോടെ ആരാധന മൂത്ത് ആറടി പൊക്കത്തിൽ വിഗ്രഹമുണ്ടാക്കി നിത്യപൂജ തുടങ്ങി യുവാവ്. തെലങ്കാനയിലെ ബുസ കൃഷ്ണ എന്ന യുവാവാണ് ട്രംപിന് വിഗ്രഹമുണ്ടാക്കി ആരാധന തുടങ്ങിയിരിക്കുന്നത്. ഇതോടെ അളുകൾ ഇദ്ദേഹത്തെ ഇപ്പോൾ ട്രംപ് കൃഷ്ണ എന്നാണ് വിളിയ്ക്കുന്നത്.

നാലു വർഷങ്ങൾക്ക് മുൻപാണ് ട്രംപ് യുവാവിന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ ട്രം‌പിനോട് കൃഷ്ണക്ക് വലിയ ആരാധനയായി. ആ ആരാധന പിന്നീട് ഭക്തിയായി വളർന്നു. ഇതോടെയാണ് ട്രംപിന്റെ വിഗ്രഹമൊരുക്കി ഇയാൾ പൂജ ആരംഭിച്ചത്. ഇപ്പോൾ ട്രംപിനെ പൂജിച്ച ശേഷമേ കൃഷ്ണ എങ്ങോട്ടും പോകു. ഈ മാസം ഇന്ത്യയിലെത്തുന്ന ട്രംപിനെ നേരിൽ കാണണം എന്നാണ് ഇപ്പോൾ ബുസ കൃഷ്ണയുടെ ആഗ്രഹം. അതേസയം കൃഷ്ണയുടെ ട്രംപ് ആരാധന കുടുംബത്തിന് തന്നെ നാണക്കേടുണ്ടാക്കി എന്നാണ് ബന്ധുക്കൾ പറയുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :