'നീ വൃത്തിക്കെട്ട വ്യക്തിയാണെന്ന് എനിക്കറിയാം' വാട്ട്സ് ആപ്പിൽ സന്ദേശമയച്ചയാൾക്ക് കിട്ടിയത് എട്ടിന്റെ പണി !

വെബ്‌ദുനിയ ലേഖകൻ| Last Updated: ബുധന്‍, 19 ഫെബ്രുവരി 2020 (19:27 IST)
അബുദാബി: വാട്ട്സ് ആപ്പിലൂടെ മോശമായ പരാമർശം നടത്തിയ ആൾക്ക് ശിക്ഷ വിധിച്ച് അബുദാബി കോടതി. 3000 രൂപ പിഴയും ഒരു മാസത്തേക്ക് ജനസേവനവുമാണ് കോടതി ശിക്ഷ വിധിച്ചിരിയ്ക്കുന്നത്. 'നീ വൃത്തികെട്ട വ്യക്തിയാണെന്ന് എനിക്കറിയാം' എന്നായിരുന്നു സന്ദേശം

തന്നെ വാട്ട്സ് ആപ്പിലൂടെ അപമാനിച്ചു എന്ന് സന്ദേശം കാട്ടി തെളിവ് സഹിതം സന്ദേശം ലഭിച്ചയാൾ പരാതി നൽകിയതോടെയാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്. വർഷങ്ങളോളം അടുത്ത സുഹൃത്തുക്കളായിരുന്ന യുവാക്കൾ അടുത്തിടെ പിരിഞ്ഞിരുന്നു. ഇതിനിടെയാണ് വാട്ട്സ് ആപ്പിൽ കുറ്റപ്പെടുത്തി സന്ദേശം അയച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :