നിന്നുകൊണ്ട് വെള്ളം കുടിച്ചാല്‍ കിഡ്‌നിക്ക് പണി കിട്ടുമോ?

നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ അത് വയറിനുള്ളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുമെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്

രേണുക വേണു| Last Modified ചൊവ്വ, 11 ജൂലൈ 2023 (11:18 IST)

ശരീരത്തിനു ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ് വെള്ളം. നന്നായി വെള്ളം കുടിക്കുന്നവരുടെ ആരോഗ്യം എപ്പോഴും മെച്ചപ്പെട്ട നിലയിലായിരിക്കും. ഒരു ദിവസം മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അതേസമയം, നിന്നുകൊണ്ട് വെള്ളം കുടിക്കരുതെന്ന് ആയുര്‍വേദത്തില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ഏതെങ്കിലും തരത്തില്‍ ശരീരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ല.


നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ അത് വയറിനുള്ളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുമെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ വയറിനുള്ളിലെ മര്‍ദ്ദം കൂടുകയും അത് ദഹനപ്രക്രിയയെ സാരമായി ബാധിക്കുകയും ചെയ്യുമെന്നാണ് ആയുര്‍വേഗ വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രം ഇങ്ങനെ പറയുന്നില്ല. നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ വെള്ളം കുടിക്കാമെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. എന്നാല്‍ കിടന്നുകൊണ്ട് വെള്ളം കുടിക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് ആധുനിക വൈദ്യശാസ്ത്രത്തില്‍ പറയുന്നു.

അതേസമയം, ധാരാളം വെള്ളം ഒറ്റയടിക്ക് കുടിക്കുന്ന ശീലം നന്നല്ല. കൃത്യമായ അളവില്ലാതെ ധാരാളം വെള്ളം ഒറ്റയടിക്ക് കുടിക്കുമ്പോള്‍ അത് രക്തത്തിലെ ഫ്‌ളൂയിഡിന്റെ അളവിനേയും സോഡിയത്തിന്റെ അളവിനേയും താളംതെറ്റിക്കും. ശരീരത്തെ ഇത് ദോഷമായി ബാധിക്കും. കുപ്പിയില്‍ വെള്ളമെടുത്ത് നേരെ വായിലേക്ക് ഒഴിക്കുന്നതിനേക്കാള്‍ ആരോഗ്യകരമായ രീതി ഗ്ലാസില്‍ വെള്ളമെടുത്ത് സാവധാനം കുടിക്കുന്നതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :