ചപ്പാത്തി കഴിച്ചാല്‍ തടി കുറയുമെന്ന് ആര് പറഞ്ഞു? ഇതാണ് യാഥാര്‍ഥ്യം

രേണുക വേണു| Last Modified തിങ്കള്‍, 10 ജൂലൈ 2023 (13:46 IST)

മാറിയ കാലത്ത് ശരീരസംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. അമിതവണ്ണം ഒഴിവാക്കാന്‍ പലരും പറയുന്ന ഒരു ടിപ് ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ അരിഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നതാണ്. രാത്രിയില്‍ ചോറിന് പകരം ചപ്പാത്തി കഴിക്കുന്നവരും അനവധിയാണ്. എന്നാല്‍ തടി കുറയ്ക്കാന്‍ ചോറ് ഉപേക്ഷിച്ചുകൊണ്ട് ചാപ്പാത്തി കഴിച്ചത് കൊണ്ട് കാര്യമുണ്ടോ? ഇക്കാര്യങ്ങളെ പറ്റി അറിയാം

ചോറ് മുഴുവനായി ഉപേക്ഷിച്ച് ചപ്പാത്തിയിലേക്ക് മാറിയാലും വണ്ണം കുറയില്ല എന്നതാണ് സത്യം. കാരണം ചോറിലും ചപ്പാത്തിയിലും ഉള്ളത് കാര്‍ബോ ഹൈഡ്രേറ്റ് തന്നെയാണ്. ചോറ് ഉപേക്ഷിച്ച് നാലോ അഞ്ചോ ചപ്പാത്തികള്‍ കഴിക്കുന്നവരാണെങ്കില്‍ ചോറ് കഴിക്കുന്നതിന് തുല്യമായ ഫലം തന്നെയാണ് അത് നല്‍കുക. ധാരാളം കലോറി അടങ്ങിയ ഭക്ഷണങ്ങളാണ് ഇവ രണ്ടും. മധുരവും ഉപ്പുമാണ് വണ്ണം കുറയ്ക്കേണ്ടവര്‍ ഏറ്റവും ആദ്യം കുറയ്ക്കേണ്ട കാര്യങ്ങള്‍. ഉപ്പ് ജലാംശം വലിച്ചെടുക്കുകയും നീര്‍ക്കെട്ടുകള്‍ക്ക് കാരണമാകുകയും ചെയ്യും. മദ്യപാനവും അമിതവണ്ണമുള്ളവര്‍ ഉപേക്ഷിക്കേണ്ട ശീലമാണ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :