സ്‌‌ട്രോബറിയുടെ ആരോഗ്യ ഗുണങ്ങൾ ചെറുതല്ല!

സ്‌‌ട്രോബറിയുടെ ആരോഗ്യ ഗുണങ്ങൾ ചെറുതല്ല!

Rijisha M.| Last Modified ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (12:37 IST)
ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇഷ്‌ടപ്പെടുന്ന പഴവർഗ്ഗങ്ങളിൽ ഒന്നാണ് സ്‌ട്രോബറി. ചുമന്ന് തുടുത്തു നിൽക്കുന്ന ഈ ഫലം ആരോഗ്യത്തിനും അത്യുത്തമമാണ്. സ്വാദിഷ്‌ടമായ സ്‌ട്രോബറി നിറയെ ആന്‍റി ഓക്സിഡന്‍റുകൾ‍, വിറ്റമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടമാണ്.

ദിവസവും ഒരു സ്ട്രോബെറി വീതം കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഉത്തമമാണ്. കൂടാതെ ഊർജ്ജം നൽകുകയും ചെയ്യുന്നു. എനർജി രാവിലെ മുതൽ വൈകുന്നേരം വരെ നിലനിർത്താൻ ഒരു സ്‌ട്രോബറിക്ക് കഴിയും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ടുതന്നെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.

ദഹനത്തിന് അത്യുത്തമമാണ് സ്‌ട്രോബറി കഴിക്കുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ടാണ് ദഹനത്തിന് ഉത്തമമെന്ന് പറയുന്നതും. കൂടാതെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മുടി വളരുന്നതിനുമെല്ലാം സ്ട്രോബെറി ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. ആന്‍റി ഓക്സിഡന്‍റ് ഘടകങ്ങളുളളതിനാല്‍ സ്ട്രോബറിക്ക് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയും.

എന്നാൽ സ്‌ട്രോബറി ഫ്ലേവർ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ തീർത്തും കെമിക്കൽ ആയിരിക്കും. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് കുട്ടികളെ ശ്രദ്ധിക്കേണ്ടതുണ്ട്. അവർക്ക് ഫ്ലേവർ അടങ്ങിയ ഭക്ഷണത്തിന് പകരം സ്‌ട്രോബറി പഴം കഴിക്കാൻ കൊടുക്കുന്നതാണ് ഉത്തമം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :