തലപൊട്ടുംപോലെ തലവേദന, കാരണമെന്ത്?

തലവേദന, കൊടിഞ്ഞി, മൈഗ്രേന്‍, മൈഗ്രെയ്ന്‍, സൈനസൈറ്റീസ്, Headache, Migraine, Health, Sinusitis
BIJU| Last Updated: തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (15:57 IST)
സര്‍വസാധാരണമായ രോഗമാണ് തലവേദന. യഥാര്‍ത്ഥ കാരണം കണ്ടെത്താനും ബുദ്ധിമുട്ടാണ്. ശ്രദ്ധിക്കൂ ചിലപ്പോള്‍ വേറെ ഗുരുതരമായ രോഗങ്ങളുടെയും ലക്ഷണമാകാം. നല്ലൊരുവിഭാഗം പേരും രോഗകാരണമറിയാന്‍ കഴിയാതെ പലവിധ ചികില്‍സകളില്‍ ആശ്വാസം കണ്ടെത്തുന്നു. വിട്ടുമാറാത്ത തലവേദനമൂലം ജീവിതഗതി മാറ്റേണ്ടിവന്നവരും നമുക്കിടയിലുണ്ട്.

ജനങ്ങളില്‍ 90-95 ശതമാനം പേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും തലവേദനയുടെ വൈഷമ്യങ്ങള്‍ അനുഭവിച്ചിട്ടുള്ളവരാണ്. തലവേദനയെ - മാനസിക പിരിമുറുക്കം മൂലം ഉണ്ടാകുന്നത്, കൊടിഞ്ഞി എന്നറിയപ്പെടുന്ന മൈഗ്രേയിന്‍, ഇവ രണ്ടും ചേര്‍ന്നത് - എന്നിങ്ങനെ പൊതുവെ മൂന്നായി തിരിക്കാം.

തലവേദനക്കാരില്‍ മുക്കാല്‍ പങ്കിനും രോഗകാരണം മനഃപ്രയാസമാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. വേദനസംഹാരികള്‍ കഴിച്ച് വിശ്രമിച്ചാല്‍ ഏതാനും മണിക്കൂറുകള്‍ക്കകം രോഗമുക്തി നേടാം. രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്ന കൊടിഞ്ഞിക്കാണ് സ്ഥിരമായി ചികിത്സ ആവശ്യമുള്ളത്.

കൊടിഞ്ഞി അഥവാ മൈഗ്രേയിന്‍

കൗമാരത്തിലും യൗവനാരംഭത്തിലുമാണ് കൊടിഞ്ഞി മിക്കവരെയും ആക്രമിച്ചു തുടങ്ങുന്നത്. ഭൂരിപക്ഷം രോഗികളിലും പാരമ്പര്യം പ്രധാന ഘടകമാണ്. തലയുടെ ഒരു വശത്തോ ഇരുവശങ്ങളിലായോ തുടങ്ങുന്ന വേദന ഒന്നുരണ്ടു മണിക്കൂറിനുള്ളില്‍ മുഖത്തും കഴുത്തോളവും പടരുന്ന വിങ്ങലും വേദനയുമായി രൂപാന്തരപ്പെടുന്നു. ഒന്നും ചെയ്യാനാകാത്തവിധം അസ്വസ്ഥതയും തലചുറ്റലും ഛര്‍ദ്ദിയുമുണ്ടാവും.

പല രോഗികള്‍ക്കും യാത്രയും ഉപവാസവും ചിലതരം ഭക്ഷ്യവസ്തുക്കളും ഗന്ധവുംപോലും രോഗകാരണമാവാറുണ്ട്. തുടര്‍ച്ചയായ വിശ്രമവും ഉറക്കവും മിക്കവര്‍ക്കും രോഗമുക്തി നല്‍കുമ്പോള്‍ ചിലര്‍ക്ക് ആശ്വാസം കാപ്പിയാണ്.

കൊടിഞ്ഞി വര്‍ഷങ്ങളോളം ഇടയ്ക്കിടെ ശല്യപ്പെടുത്തുമ്പോള്‍ സൈനസൈറ്റീസ് മൂലമുള്ള തലവേദന ഏതാനും ദിവസത്തിലധികം നീണ്ടുനില്‍ക്കാറില്ല. തലവേദനക്കു കാരണം മൂക്കിന്‍റെ പാലം വളഞ്ഞതാണെന്ന നിഗമനവും അസാധാരണമല്ല.

കൊടിഞ്ഞിയുടെ ഫലമായുണ്ടാകുന്ന താഴ്ന്ന രക്തസമ്മര്‍ദ്ദവും ത്വക്കിലെ തണുപ്പും രക്തസമ്മര്‍ദം കുറയുമ്പോഴുള്ള തലവേദനയായി തെറ്റിദ്ധാരിക്കാറുണ്ട്. കൊടിഞ്ഞിയുടെ അസഹനീയമായ വേദന കഴുത്തിലെ എല്ലുകള്‍ക്കുണ്ടാവുന്ന തേയ്മാനമാണു വേദനയ്ക്കു കാരണമെന്നു കരുതിയേക്കാം. കൊടിഞ്ഞിയുണ്ടാക്കുന്ന തലചുറ്റല്‍ ചെവിയുമായി ബന്ധപ്പെട്ട തകരാറാണെന്നു കരുതി ചികില്‍സിക്കുന്നവരുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :