കുടവയർ കുറയ്‌ക്കാൻ അത്യുത്തമം നെല്ലിക്ക ജ്യൂസ്!

കുടവയർ കുറയ്‌ക്കാൻ അത്യുത്തമം നെല്ലിക്ക ജ്യൂസ്!

Rijisha M.| Last Modified ശനി, 22 സെപ്‌റ്റംബര്‍ 2018 (15:40 IST)
ആരോഗ്യപരമായി പല ഗുണങ്ങളും ഉള്ളതാണ് നെല്ലിക്ക. പല അസുഖങ്ങൾക്കും അത്യുത്തമമാണ്. കൂടാതെ ചർമ്മകാന്തിക്കും ആളുകൾ നെല്ലിക്കയെ ആശ്രയിക്കുന്നു. നെല്ലിക്കയുടെ ചവർപ്പുതന്നെയാണ് അതിന്റെ ഗുണവും. ആദ്യം കയ്‌പ്പാണെങ്കിലും പിന്നെ മധുരിക്കുന്നതാണ് നെല്ലിക്ക.

വയർ ചാടുന്നത് ഒരു ആരോഗ്യ പ്രശ്‌നമാണ്. വയറിന്റെ ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പാണ് ഇതിന് കാരണം. ഇതിന് നെല്ലിക്ക ഉത്തമമാണ്. നെല്ലിക്ക ജ്യൂസ് ആയാലും ഉത്തമമാണ്. മറ്റ് മിശ്രിതങ്ങൾ ഒന്നും ചേർക്കാതെ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് കുടിക്കുന്നത് ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങളും അകറ്റാൻ സഹായിക്കും.

ദഹനം മെച്ചപ്പെടുത്തിയാണ് നെല്ലിക്ക വയറും തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വഴി. ധാരാളം നാരുകള്‍ അടങ്ങിയ ഇത് ഭക്ഷണം പെട്ടെന്നു ദഹിയ്ക്കാനും മലബന്ധം മാറാനും സഹായിക്കുന്ന ഒന്നാണ്. ശരീരത്തിന്റെ മെറ്റബോളിസം അഥവാ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നു കൂടിയാണ് നെല്ലിക്ക. അപചയ പ്രക്രിയ ശക്തിപ്പെടുന്നത് വയറും തടിയും കുറയ്ക്കാന്‍ സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :