കറ്റാർവാഴകൊണ്ട് കൊളസ്‌ട്രോളും പമ്പ കടത്താം!

കറ്റാർവാഴകൊണ്ട് കൊളസ്‌ട്രോളും പമ്പ കടത്താം!

Rijisha M.| Last Modified തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (18:03 IST)
പലരേയും അലട്ടുന്ന പ്രശ്‌നമാണ് കൊളസ്‌ട്രോൾ. ഇതിൽ നിന്ന് രക്ഷ നേടാൻ പല വഴികളും പരീക്ഷിച്ച് പരജയപ്പെട്ടിരിക്കുന്നവരായിരിക്കും നമ്മളിൽ പലരും. എന്നാൽ തികച്ചും പ്രകൃതിദത്തമായ കറ്റാർ വാഴ ഉപയോഗിച്ച് കൊളസ്‌ട്രോളിനെ പമ്പ കടത്തുന്ന വിദ്യ നിങ്ങൾക്കറിയാമോ? ഇല്ലെങ്കിൽ പറഞ്ഞുതരാം.

കറ്റാർവാഴയിൽ പല ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ടേന്ന് നമുക്ക് എല്ലാവർക്കും അറിയാം. എന്നാൽ കൊളസ്‌ട്രോൾ ഇല്ലാതാക്കാൻ കറ്റാർവാഴ ഉപയോഗിക്കുന്നത് അധികം ആർക്കും അറിയാത്തതാണ്. കറ്റാര്‍ വാഴ കൊളസ്‌ട്രോള്‍ തടയാനും ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്.

ഇതിലെ ഫൈബറുകൾ‍, അമിനോ ആസിഡുകൾ‍, വൈറ്റമിനുകള്‍ എന്നിവ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഏറെ സഹായിക്കുന്നു. രക്തത്തിലെ ടോക്‌സിനുകള്‍ നീക്കാനും ഇത് ഏറെ നല്ലതു തന്നെയാണ്. കറ്റാർവാഴയിലെ ജെൽ കഴിക്കുന്നത് കാൻസർ വരെ തടയുമെന്ന് പഠനങ്ങൾ പറയുന്നു. ഇതിനെ ജ്യൂസും നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയും. ഇനി കൊളസ്‌ട്രോളിനോട് എല്ലാവരും ബൈ ബൈ പറഞ്ഞോളൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :