പങ്കാളി ലൈംഗികബന്ധം നിഷേധിക്കുന്നത് ക്രൂരത: കോടതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
വിവാഹശേഷം പങ്കാളിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ മനപ്പൂര്‍വ്വം വിസമ്മതിക്കുന്നത് കുടുംബജീവിതം തകരാറിലാക്കുമെന്ന് ഡല്‍ഹി ഹൈക്കോടതി. ഇങ്ങനെ ചെയ്യുന്നത് പങ്കാളിയോട് കാട്ടുന്ന ക്രൂരതയാണെന്നും കോടതി വിലയിരുത്തി. ലൈംഗിക ബന്ധത്തിനു വിസമ്മതിക്കുന്ന ഭാര്യയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഈ വിലയിരുത്തലുകള്‍ നടത്തിയത്.

ലൈംഗികബന്ധം എന്നത് വിവാഹജീവിതത്തിലെ സുപ്രധാന കാര്യമാണ്. പക്ഷേ ഇന്ന് ലൈംഗിക അതൃപ്തി മൂലമുളള വിവാഹമോചനങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇത് പകര്‍ച്ചവ്യാധി പോലെ പടരുകയാണെന്നും കോടതി നിരീക്ഷിച്ചു. പ്രസ്തുത കേസില്‍ വിവാഹമോചനം അനുവദിച്ച കീഴ്കോടതി വിധി ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു.

വിവാഹം കഴിഞ്ഞ് ആറ് മാസത്തിനിടെ 15 ഓളം തവണ മാത്രമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അപ്പോഴൊക്കെയും നിര്‍വികാരയായി പെരുമാറുകയായിരുന്നു എന്നും ഭര്‍ത്താവിന്റെ ഹര്‍ജിയിലുണ്ട്.

English Summary: The Delhi high court has granted divorce to a husband, maintaining that denial of sex by his wife amounted to mental cruelty.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :