ഫലക്കിന്റെ നില മെച്ചപ്പെട്ടു: ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 10 ഫെബ്രുവരി 2012 (23:53 IST)
ദുരൂഹ സാഹചര്യത്തില്‍ പരുക്കേറ്റ് ഡല്‍ഹി എയിംസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഫലക്കിന്റെ നില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍. ശ്വസനപ്രക്രിയയില്‍ പുരോഗതി കണ്ടതിനെ തുടര്‍ന്ന്‌ ഫലക്കിനെ വെന്റിലേറ്ററില്‍ നിന്ന്‌ മാറ്റിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

തലയ്ക്ക്‌ ഗുരുതരമായ പരുക്കേറ്റ നിലയിലും മുഖത്ത്‌ കടിയേറ്റ പാടുകളോടും കൂടി കഴിഞ്ഞ മാസം 18 നാണ്‌ ഫലക്കിനെ ഒരു പെണ്‍കുട്ടി എയിംസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. എയിംസിലെ ന്യൂറോ സര്‍ജറി വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസര്‍ ദീപക്‌ അഗര്‍വാളിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ പത്തംഗ സംഘം ഫലക്കിന്റെ നില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്‌. തലച്ചോറില്‍ ബാധിച്ച അണുബാധയാണ്‌ ഇനി നിയന്ത്രണ വിധേയമാകാനുള്ളതെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവത്തിന്‌ പിന്നില്‍ മനുഷ്യക്കടത്താണെന്ന വിവരം പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌. പൊലീസ്‌ ഇക്കാര്യത്തെക്കുറിച്ച്‌ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :