പോണ്ടിംഗ്: തീരുമാനത്തില്‍ പങ്കാളിയെന്ന് ക്ലാര്‍ക്ക്

ഹൊബര്‍ട്| WEBDUNIA|
PRO
PRO
ഓസ്ട്രേലിയയുടെ ഏകദിന ടീമില്‍ നിന്ന് മുന്‍ നായകന്‍ റിക്കി പോണ്ടിംഗിനെ ഒഴിവാക്കിയത് താന്‍ കൂടി ഉള്‍പ്പെട്ട പാനലാണെന്ന് ക്ലാര്‍ക്ക്. പോണ്ടിംഗുമായുള്ള സുഹൃദം തുടര്‍ന്നും ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഓസീസ് നായകന്‍ ക്ലാര്‍ക്ക് പറഞ്ഞു.

പോണ്ടിംഗിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനത്തില്‍ ഞാനും പങ്കാളിയാണ്. ഇപ്പോള്‍ നായകന്റെ കൂടി ജോലിയാണ് അത്. പോണ്ടിംഗ് ഇല്ലാതെ മത്സരത്തിനിറങ്ങുക ഓസ്ട്രേലിയന്‍ ടീമിന് ബുദ്ധിമുട്ടാണ്. എന്നാല്‍ ആ തീരുമാനം എടുക്കേണ്ടി വന്നു. കാരണം 2015ലെ ലോകകപ്പ് മുന്നില്‍ക്കണ്ടാണ് ടീം തെരഞ്ഞെടുപ്പ് നടത്തിയത്- ക്ലാര്‍ക്ക് പറഞ്ഞു.

തുടര്‍ന്നും നിരവധി ടെസ്റ്റ് മത്സരങ്ങളില്‍ പോണ്ടിംഗ് പങ്കെടുമെന്നാണ് കരുതുന്നതെന്നും ക്ലാര്‍ക്ക് പറഞ്ഞു. ത്രിരാഷ്ട്ര പരമ്പരയ്ക്കിടെയാണ് പോണ്ടിംഗിനെ ക്രിക്കറ്റ് ഓസ്ട്രേലിയ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയത്. തുടര്‍ന്ന് പോണ്ടിംഗ് ഏകദിനക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി അറിയിച്ചിരുന്നു. ടെസ്റ്റില്‍ തുടരുമെന്നും പോണ്ടിംഗ് പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :